അംഗത്വ വിതരണം

കലയന്താനി: കേരള കോൺഗ്രസ്‌ എം വെള്ളിയാമറ്റം മണ്ഡലം കമ്മിറ്റിയുടെ ഉന്നതാധികാര സമിതി അംഗം പ്രഫ. കെ.ഐ. ആൻറണി ഉദ്​ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ്​ ജോസി വേളാച്ചേരിൽ അധ്യക്ഷതവഹിച്ചു. ജിമ്മി മറ്റത്തിപ്പാറ, ജോസ് കവിയിൽ, സജി മൈലാടി, ലാലി ജോസി, റോയിസൺ കുഴിഞ്ഞാലിൽ, ശ്രീജിത് ഒളിയറക്കൽ, അപ്പച്ചൻ പാലാട്ട്, ജോർജ് കുഴിഞ്ഞാലിൽ, ജോർജ് അടപ്പൂര്, മാത്യു വെളുത്തശ്ശേരിൽ, ഷി​േൻറാ തുണ്ടത്തിൽ, ജോബ് തെക്കേപറമ്പിൽ, ആൻറണി പള്ളിക്കര, സണ്ണി കൈതപറമ്പിൽ, തങ്കച്ചൻ കുരിശുമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ബെന്നി മീൻപള്ളിയിൽ, കുര്യാക്കോസ് മാത്യു, അലൻ ജിമ്മി, അമൽ ജോയ്, രാകേഷ് ഗോപി, ബിമൽ എൻ.എസ് എന്നിവർ നേതൃത്വം നൽകി. തൊടുപുഴ മാസ്​റ്റർ പ്ലാൻ: യോഗം ഇന്ന്​ തൊടുപുഴ: നഗരാസൂത്രണ വകുപ്പ്​ തയാറാക്കിയ തൊടുപുഴ ടൗൺ മാസ്​റ്റർ പ്ലാനുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സംശങ്ങളും ആശങ്കകളും ചർച്ചചെയ്യാൻ ബുധനാഴ്ച രാവിലെ 11ന്​ നഗരസഭ ടൗൺഹാളിൽ യോഗം ചേരും. വടംവലി സെലക്​ഷൻ ട്രയൽ ഇടുക്കി: എട്ടാമത്​ ജില്ല മിനി സബ്​ ജൂനിയർ വടംവലി മത്സരങ്ങൾ 27ന്​ രാവിലെ 9.30മുതൽ ഉപ്പുതറ സൻെറ്​ ഫിലോമിന ഹയർ സെക്കൻഡറി സ്​കൂൾ ഗ്രൗണ്ടിൽ നടക്കും. പ​െങ്കടുക്കാൻ ആഗ്രഹിക്കുന്നവർ വയസ്സ്​ തെളിയിക്കുന്ന രേഖകളുമായി രാവിലെ ഒമ്പതരക്ക്​ മുമ്പ്​ സ്​കൂൾ ​ഗ്രൗണ്ടിൽ എത്തണം. അണ്ടർ 15 (ആൺ, പെൺ): 2007 ജനുവരി ഒന്നിന്​ ശേഷം ജനിച്ചവർ. എട്ടുപേരുടെ തൂക്കം: 440 കിലോ (ആൺ.), 360 കിലോ (പെൺ.). അണ്ടർ 13 (ആൺ, പെൺ): 2009 ജനുവരി ഒന്നിന്​ ശേഷം ജനിച്ചവർ. എട്ടുപേരുടെ തൂക്കം: 380 കിലോ (ആൺ.), 340 കിലോ (പെൺ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.