മൂന്നാർ: കുണ്ടള അണക്കെട്ടിന് സമീപം പത്തോളം കടകളിൽ മോഷണം. തിങ്കളാഴ്ച രാവിലെ എത്തിയ കടയുടമകളാണ് മോഷണം കണ്ടെത്തിയത്. താൽക്കാലികമായി കെട്ടിയ കടകളുടെ മറപൊളിച്ചാണ് കള്ളൻ കയറിയത്. അധികം പണം കടകളിൽ െവച്ചിരുന്നില്ലെങ്കിലും ഉണ്ടായിരുന്ന മുഴുവൻ പണവും അപഹരിച്ചിട്ടുണ്ട്. എല്ലാ കടകളിൽനിന്നും ആറായിരത്തോളം രൂപ നഷ്ടപ്പെട്ടു. ആറുമാസം മുമ്പും ഇതേ കടകളിൽ മോഷണം നടന്നിരുന്നു. അന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. എക്കോപോയൻറിലെ കടകളിലും മോഷ്ടാക്കൾ കയറിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ, മോഷണം സംബന്ധിച്ച് ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ലെന്ന് മൂന്നാർ എസ്.എച്ച്.ഒ കെ.പി. മനേഷ് പറഞ്ഞു. -------------- ചിത്രം 1 കുണ്ടള അണക്കെട്ടിന് സമീപം മോഷണം നടന്ന കടകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.