മുണ്ടക്കയം: വണ്ടൻപതാലിലുണ്ടായ മലവെള്ളപ്പാച്ചിലിൽ വ്യാപക നാശം. കനത്ത മഴയെത്തുടർന്ന് ശനിയാഴ്ചയായിരുന്നു മലവെള്ളം കുത്തിയൊഴുകിയത്. അസംബനി മല്ലപ്പള്ളി കോളനി നിരവധി വീടുകളിൽ വെള്ളം കയറുകയും വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. വണ്ടൻപതാൽ അസംബനി നടപ്പാലവും തകർന്നു. സർക്കാർവക തേക്ക് കൂപ്പിൽ ഉരുൾപൊട്ടിയതാണ് വെള്ളം കുത്തിയൊഴുകാൻ കാരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, കൂപ്പ് ഭാഗങ്ങളിൽ പരിശോധന നടത്തിയെന്നും ഉരുൾപൊട്ടലിൻെറ ലക്ഷണങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ എം.വി. ജയകുമാർ പറയുന്നു. ഇതാദ്യമായാണ് ഈ മേഖലയിൽ ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. തേക്ക് കൂപ്പിലെ മലയുടെ മുകളിൽനിന്ന് മലവെള്ളം താഴേക്ക് ഒന്നിച്ച് ഒഴുകിയെത്തിയതാകാം ദുരന്തകാരണം എന്ന് സംശയിക്കുന്നു. അപ്രതീക്ഷിതമായി വെള്ളം എത്തിയതോടെ ആളുകൾ ഭീതിയിലായി. ഇനിയും മഴ തുടർന്നാൽ ദുരന്തം ആവർത്തിക്കുമോയെന്ന ഭയത്തിലാണ് നാട്ടുകാരെന്ന് പഞ്ചായത്ത് അംഗങ്ങളായ സിനിമോൾ തടത്തിൽ, ഫൈസൽ മോൻ എന്നിവർ പറയുന്നു. വെള്ളംകയറി ഒഴുകിയ പ്രദേശങ്ങളിൽ രാഷ്ട്രീയ, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.