കേരള ഗ്രാമീണ ബാങ്ക് ജീവനക്കാരുടെ സംസ്ഥാന സമ്മേളനം സമാപിച്ചു

തൊടുപുഴ: കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂനിയ​ൻെറയും കേരള ഗ്രാമീണ ബാങ്ക് ഓഫിസേഴ്സ് യൂനിയ​ൻെറയും (ബെഫി) നാലാം സംസ്ഥാന സമ്മേളനം സമാപിച്ചു. ഞായറാഴ​്​ച രാവിലെ നടന്ന സാംസ്കാരിക സദസ്സിൽ കെ. ജയദേവൻ സംസാരിച്ചു. രണ്ട് ദിവസമായി തൊടുപുഴയിൽ നടന്ന സമ്മേളനത്തിൽ വിവിധ ജില്ലകളിൽ നിന്നായി 41 പ്രതിനിധികൾ സംസാരിച്ചു. എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി ബിഗേഷ് ഉണ്ണിയൻ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ഗ്രാമീണ ബാങ്കുകളെ സ്വകാര്യവത്​കരിക്കരുത്, ഗ്രാമീണ ബാങ്കിന് ആവശ്യമായ മൂലധനം നൽകാൻ കേന്ദ്രസർക്കാറും സ്പോൺസർ ബാങ്കും തയാറാവുക, കേരള ഗ്രാമീണ ബാങ്കിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, പൊതുമേഖലയെ സ്വകാര്യവത്​കരിക്കരുത്​, കോർപറേറ്റ് കൊള്ളക്ക്​ പാത ഒരുക്കുന്ന കാർഷിക നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങൾ പാസാക്കി. ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂനിയൻ ഭാരവാഹികൾ: എൻ. മീന (പ്രസി.​), സി.ദീപകുമാർ, വി.പി. ശ്രീരാമൻ (വൈസ്​​ പ്രസി.), ബിഗേഷ്​ (ജ. സെക്ര.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.