റോഡിലെ കുഴിയിൽ അപകടം പതിവ്​

കുടയത്തൂർ: അന്ധവിദ്യാലയത്തിന്​ സമീപം റോഡിലെ കുഴി അപകടത്തിനിടയാക്കുന്നു. നേർരേഖയിലെ ഈ റോഡിലൂടെ വേഗത്തിലെത്തുന്ന വാഹനങ്ങൾ കുഴിയുടെ അടുത്തെത്തുമ്പോഴാണ് ശ്രദ്ധിക്കുന്നത്​. കുഴിയിൽ ചാടാതെ വെട്ടിച്ചുമാറ്റുന്നത് അപകടത്തിനു കാരണമാക്കുന്നുണ്ട്​. കുഴിയിൽവീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്​. ഒട്ടേറെ അപകടങ്ങളാണ് ഇവിടെ പ്രതിദിനം ഉണ്ടാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.