റോഡിലെ ചളിയിൽ തെന്നിവീണ് അപകടം

കട്ടപ്പന: ഇടുക്കി-കട്ടപ്പന റോഡിൽ നിർമല സിറ്റിക്ക് സമീപം റോഡിൽ കിടന്ന ചളിയിൽ തെന്നി വാഹനങ്ങൾ അപകടത്തിൽപെട്ടു. ശനിയാഴ്​ച രാത്രി 10ന് ശേഷം എത്തിയ മൂന്ന് ബൈക്ക് യാത്രികരും ഒരു മിനിലോറിയുമാണ് തെന്നിനീങ്ങി അപകടത്തിൽപെട്ടത്. തുടർന്ന് നഗരസഭ കൗൺസിൽ അംഗം പ്രശാന്ത് രാജുവി​ൻെറ നേതൃത്വത്തിൽ നാട്ടുകാരും കട്ടപ്പനയിൽ നിന്നെത്തിയ അഗ്​നിരക്ഷാസേനയും ചേർന്ന് റോഡിലെ ചളി കഴുകിക്കളഞ്ഞു. സ്​​േറ്റഷൻ ഓഫിസർ ഗേപാലകൃഷ്ണൻ, പി.എ. ബിജു, നിതിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ചളി നീക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.