പ്ലസ്ടു സീറ്റ് വർധിപ്പിക്കണം -കെ.എസ്.സി.എം തൊടുപുഴ: മേഖല അടിസ്ഥാനത്തിൽ ഹയർ സെക്കൻഡറി തലത്തിൽ സീറ്റുകളും ബാച്ചും വർധിപ്പിക്കണമെന്ന് കേരള വിദ്യാർഥി കോൺഗ്രസ് എം ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ജോർജുകുട്ടി ആഗസ്തി ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: കെവിൻ ജോർജ് (പ്രസി), ആകാശ് മാത്യു, അജിത് സിബിച്ചൻ, വിപിൻ അഗസ്റ്റിൻ, അലൻ ഷെല്ലി (ജന. സെക്ര), റോഷൻ സിറിയക് (വൈസ് പ്രസി), എബിൻ ബെന്നി (ട്രഷ). ജോസ് പാലത്തിനാൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജിമ്മി മറ്റത്തിപ്പാറ, ജിൻസൺ വർക്കി, ജോസ് കുഴികണ്ടം, ഷിജോ തടത്തിൽ, ജേക്കബ് പിണക്കാട്ട്, ആൽബിൻ വറപ്പോളയ്ക്കൽ, ടോം മനയ്ക്കൽ, അനന്തു സജീവൻ, അഖിൽ ജോർജ് തുടങ്ങിയവർ സംസാരിച്ചു. ------------ മുല്ലപ്പെരിയാർ: കേന്ദ്രസർക്കാരിന് കത്ത് നൽകിയെന്ന് എം.പി തൊടുപുഴ: മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് 136 അടിയായി ഉയർന്നതിനാൽ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അധികജലം സ്പിൽവേ ഷട്ടറിലൂടെ ഒഴുക്കിക്കളയണമെന്നാശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരായ അമിത്ഷാക്കും ഗജേന്ദ്രസിങ് ഷെഖാവത്തിനും ഡീൻ കുര്യാക്കോസ് എം.പി കത്ത് നൽകി. പ്രശ്നത്തിൽ തമിഴ്നാടിൻെറ ഇടപെടൽ ഉണ്ടാകണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി അടിയന്തരമായി ബന്ധപ്പെടണമെന്നും എം.പി ആവശ്യപ്പെട്ടു. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് വേണ്ടത്ര മുന്നൊരുക്കങ്ങൾക്ക് തമിഴ്നാട് ഉദാര സമീപനം സ്വീകരിക്കണമെന്നും കേരളത്തിലെ ജനങ്ങൾ ഭീതിയിലാണെന്നും എം.പി പറഞ്ഞു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എം.പി ആവശ്യപ്പെട്ടു. ------------ ചക്കിക്കാവ് മലനിരകൾ സംരക്ഷിക്കണമെന്ന് ജൈവ വൈവിധ്യ ബോർഡ് തൊടുപുഴ: നീലക്കുറിഞ്ഞി പൂവിട്ട ചക്കിക്കാവ് മലനിരകൾ സംരക്ഷിക്കാൻ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അധികൃതരുടെ ഇടപെടൽ. ഇത് സംബന്ധിച്ച് കുടയത്തൂർ പഞ്ചായത്ത് അധികൃതർക്ക് ജൈവ വൈവിധ്യ ബോർഡ് നിർദേശം നൽകി. എസ്.പി.സി.എ ജില്ല സെക്രട്ടറി എം.എൻ. ജയചന്ദ്രൻ നൽകിയ കത്തിൻെറ അടിസ്ഥാനത്തിലാണ് നടപടി. കുടയത്തൂർ പഞ്ചായത്ത് വിളിച്ചുചേർത്ത ജൈവ വൈവിധ്യ സമിതി ഇത് സംബന്ധിച്ച് റിപ്പോർട്ട് ജൈവ വൈവിധ്യ ബോർഡിന് കൈമാറിയിരുന്നു. ചക്കിക്കാവിൽ കുറിഞ്ഞി പൂക്കൾ നശിപ്പിക്കരുതെന്ന ബോർഡ് സ്ഥാപിക്കൽ, പ്രദേശത്തെ തീപിടിത്തത്തിൽനിന്ന് സംരക്ഷിക്കാനുള്ള നടപടി, പൂവിട്ടതിനെക്കുറിച്ച് ശാസ്ത്രീയമായി പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കൽ തുടങ്ങിയ കാര്യങ്ങൾ അടിയന്തരമായി ഇവിടെ നടപ്പിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.