അടിമാലി: ദേശീയപാത 185ല്‍ അടിമാലി പൊളിഞ്ഞപാലത്തെ കലുങ്ക് അപകടക്കെണിയാകുന്നു. വളവും വീതികുറവും ഉള്ള ഭാഗത്ത് നിൽക്കുന്ന കലുങ്കിന് കൈവരികള്‍ ഇല്ല. ദിവസങ്ങള്‍ക്ക് മുമ്പ് ഈ മേഖലയില്‍ കാര്‍ അപകടത്തില്‍പ്പെട്ടെങ്കിലും യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ ഭാഗത്ത് റോഡിന് വീതി വര്‍ധിപ്പിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം. വീതികുറഞ്ഞ വാഹനം കലുങ്കിനോട് ചേര്‍ന്ന കുഴിയില്‍ പതിക്കാൻ സാധ്യതയേറെയാണ്. രാത്രിയില്‍ റോഡ് പരിചിതമല്ലാതെ എത്തുന്നവരും അപകടത്തില്‍പ്പെടാനുള്ള സാധ്യതയുണ്ട്. അപകടസാധ്യത തിരിച്ചറിയുംവിധം ബന്ധപ്പെട്ട വകുപ്പുകള്‍ പ്രദേശത്തൊരു മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാന്‍ തയാറാകണമെന്ന ആവശ്യവും വാഹനയാത്രികര്‍ മുന്നോട്ടുവെക്കുന്നു. ------------- idl adi 1 road ചിത്രം: അപകട ഭീഷണി നിലനിൽക്കുന്ന അടിമാലി പൊളിഞ്ഞപാലത്തെ കലുങ്ക് ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.