പൊതുസ്ഥലത്തെ കാമറകളെ 'ആപ്പിലാക്കും'

* അന്വേഷണം എളുപ്പത്തിലാക്കാൻ വേണ്ടിയാണ് ക്യാം ട്രാക്കർ ആപ് മുട്ടം: കേസന്വേഷണം വേഗത്തിലാക്കാൻ കാമറകളെ ആപ്പിലാക്കുകയാണ് ജില്ല പൊലീസ്​. ആദ്യഘട്ടമെന്ന നിലയിൽ പൊതുസ്ഥലങ്ങൾക്ക് അഭിമുഖമായ മുഴുവൻ കാമറകളുടെയും വിവരശേഖരണം നടത്തിവര​ുകയാണ്. ക്യാം ട്രാക്കർ എന്നാണ് ആപ്പി​ൻെറ പേര്. പൊതുസ്ഥലത്തിലേക്ക് തിരിച്ചു​െവച്ച കാമറകൾ, അവയുടെ ലൊക്കേഷൻ, ഉടമയുടെ പേര്, ഫോൺ നമ്പർ എന്നിവ ആപ്പിലേക്ക് ഇൻസ്​റ്റാൾ ചെയ്യണം. കേസ് ആവശ്യങ്ങൾക്കായി കാമറ ദൃശ്യം പരിശോധിക്കേണ്ടിവരുന്ന സാഹചര്യത്തിൽ വേഗത്തിൽ കാമറകൾ ഉള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനുവേണ്ടിയാണ് ആപ്പ് ഉപയോഗിക്കുക. ഇതി​ൻെറ സഹായത്താൽ കാമറകൾ ഉള്ള മുഴുവൻ മേഖലകൾ, ലൊക്കേഷൻ, ഫോൺ നമ്പർ എന്നിവ ഞൊടിയിടയിൽ ലഭിക്കും. ഒരു മാസത്തിനകം ഡേറ്റാ ശേഖരണം പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് സൈബർ വിഭാഗം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.