തൊടുപുഴ: ജില്ലയിൽ ദുരന്തനിവാരണത്തിൻെറ പ്രത്യേക ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറെ നിയമിക്കാൻ സർക്കാർ അനുമതി. ഒരു ഡെപ്യൂട്ടി കലക്ടർ, ഒരു ജൂനിയർ സൂപ്രണ്ട്, മൂന്ന് ക്ലർക്ക് തസ്തികകളും വാഹനവും അനുവദിച്ച് ഫയൽ റവന്യൂ വകുപ്പിന് സർക്കാർ കൈമാറിയതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. 2018ലെ മഹാപ്രളയത്തിനുശേഷം മറ്റ് ജില്ലകളിലെല്ലാം ദുരന്തനിവാരണത്തിന് പ്രത്യേക ഡെപ്യൂട്ടി കലക്ടറെ നിയമിച്ചെങ്കിലും ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന ഇടുക്കിയുടെ കാര്യത്തിൽ തീരുമാനമായിരുന്നില്ല. 2019 ജൂലൈയിലും കഴിഞ്ഞവർഷം ആഗസ്റ്റിലും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂ വമന്ത്രിക്കും എം.പി കത്ത് നൽകിയിരുന്നു. കലക്ടർക്ക് ചുമതല നൽകിയാൽ ജോലിഭാരവും ഉദ്യോഗസ്ഥരുടെ അഭാവവും ദുരന്തത്തിൻെറ വ്യാപ്തി വർധിപ്പിക്കുമെന്നതിനാൽ അടിയന്തര നടപടി വേണമെന്നായിരുന്നു കത്തിലെ ആവശ്യം. 2018ലെ പ്രളയുവും 2020ലെ പെട്ടിമുടി ദുരന്തവും ഇത്തവണ കൊക്കയാറിലുണ്ടായ ദുരന്തവും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാറിന് പ്രേരണയായി. `````````````````` മുല്ലപ്പെരിയാർ ഡാം: പ്രദേശവാസികൾക്ക് ബോധവത്കരണം കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.85 അടിയിൽ എത്തിയ സാഹചര്യത്തിൽ പെരിയാർ വില്ലേജിൽ പെരിയാറിൻെറ തീരപ്രദേശത്തുള്ളവരുടെ ആശങ്ക അകറ്റാൻ എൻ.ഡി.ആർ.എഫിൻെറ നേതൃത്വത്തിൽ ബോധവത്കരണം നടത്തി. വികാസ് നഗർ, ഇഞ്ചിക്കാട് ആറ്റോരം, മഞ്ജുമല ആറ്റോരം എന്നിവിടങ്ങളിലെ വീടുകളിൽ ഉള്ളവർക്കാണ് പെരിയാർ വില്ലേജ് ഓഫിസർ സി. രാജപ്പൻ, എൻ.ഡി.ആർ.എഫ് ടീം കമാൻഡർ ടി. രാജൻ എന്നിവരുടെ നേതൃത്വത്തിൽ ദേശീയ ദുരന്തനിവാരണ സേനയും റവന്യൂ വകുപ്പും സംയുക്തമായി ബോധവത്കരണം നടത്തിയത്. ```````````` ചിത്രം TDL101 mullaperiyar മുല്ലപ്പെരിയാർ ഡാമിന് സമീപത്തെ പ്രദേശവാസികൾക്ക് ബോധവത്കരണം നടത്തുന്നു `````````````````````` കെ.പി.എം.എസ് അംഗത്വ കാമ്പയിൻ തൊടുപുഴ: പട്ടികജാതി കുടുംബങ്ങളെ അറിയുന്ന സാമൂഹിക പ്രതിബദ്ധതയുള്ളവരെ അതത് പ്രദേശങ്ങളിൽനിന്ന് കണ്ടെത്തി എസ്.സി പ്രമോട്ടറായി നിയമിക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം സാബു കൃഷ്ണൻ. ഒളമറ്റം ശാഖയിൽ അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡൻറ് എം.കെ. നാരായണൻ അധ്യക്ഷതവഹിച്ചു. യൂനിയൻ സെകട്ടറി പ്രകാശ് തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. സജി കൃഷ്ണൻ, അമ്പിളി പ്രതീഷ്, ജില്ല മീഡിയ കോഓഡിനേറ്റർ യു.കെ. അനൂപ്, മജു, അശ്വനി എന്നിവർ സംസാരിച്ചു. ````` ചിത്രം TDL102 kpms കെ.പി.എം.എസ് തൊടുപുഴ ഒളമറ്റം ശാഖ അംഗത്വ കാമ്പയിൻ സംസ്ഥാന കമ്മിറ്റി അംഗം സാബു കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.