മൂലമറ്റം: അറക്കുളം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച പതിപ്പള്ളി വാർഡിലെ തകർന്ന വീടുകളും റോഡുകളും നന്നാക്കുവാനും കൃഷി, മൃഗസംരക്ഷണ മേഖലയിലെ നഷ്ടങ്ങൾ നികത്തുവാനും വേണ്ട സഹായങ്ങൾ നൽകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്പ് ഉറപ്പ് നൽകിയതായി വാർഡംഗം പി.എ വേലുക്കുട്ടൻ പറഞ്ഞു. വാർഡിലെ കെടുതികൾ എന്തൊക്കെയെന്നും പരിഹാരമാർഗങ്ങൾ എന്തെന്നും ഉടൻ റിപ്പോർട്ട് തയാറാക്കി നൽകാൻ പ്രസിഡൻറ് നിർദേശിച്ചു. ജില്ല പഞ്ചായത്ത് മൂലമറ്റം ഡിവിഷൻ അംഗം പ്രഫസർ എം.ജെ. ജേക്കബ്, അറക്കുളംഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. വിനോദ്, തൊടുപുഴ താലൂക്ക് തഹസിൽദാർ കെ.എ.ജോസ് കുട്ടി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത തുളസീധരൻ, ഗ്രാമ പഞ്ചായത്ത് അംഗം സുശീലാ ഗോപി എന്നിവരും ജില്ല പഞ്ചായത്ത് പ്രസിഡൻറിനോടൊപ്പം ദുരന്തസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.