അടിമാലി: റോഡിൻെറ കട്ടിങ്ങ് ഇടിഞ്ഞ് വീടിന് ഭീഷണി. രാജാക്കാട് പൂപ്പാറ റോഡിൽ രാജാക്കാട് പഞ്ചായത്ത് ഓഫിസിന് എതിർ വശത്തുള്ള തുമ്പനിരപ്പേൽ ജോസിൻെറ വീടിനോട് ചേർന്ന മൺതിട്ടയാണ് ബുധനാഴ്ച രാത്രിയിലുണ്ടായ മഴവെള്ളപ്പാച്ചിലിൽ ഇടിഞ്ഞ് വീടിൻെറ മുറ്റത്തേക്ക് പതിച്ചത്. തിണ്ണയിൽ കെട്ടിക്കിടന്ന ചെളിയും വെള്ളവും ഏറെ പരിശ്രമിച്ചാണ് കോരി വൃത്തിയാക്കിയത്. ഉയർന്ന നിലവാരത്തിലുള്ള ബി.എം ആൻഡ് ബി.സി ടാറിങ്ങ് നടത്തിയ സംസ്ഥാന പാത അരികിൽ സംരക്ഷണ ഭിത്തി നിർമിക്കാത്തതും റോഡിൻെറ വശങ്ങളിൽ കോൺക്രീറ്റ് ഓടകൾ തീർക്കാത്തതിനാലും പാറമട ഭാഗത്തുനിന്നും പരപ്പനങ്ങാടി ഭാഗത്തുനിന്നും ഒഴുകി വരുന്ന മഴവെള്ളമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം ക്രിസ്തുജ്യോതി സ്കൂൾ മൈതാനത്താണ് പതിക്കുന്നത്. മണ്ണിടിച്ചിൽ സംബന്ധിച്ച് വില്ലേേജാഫിസിലും പഞ്ചായത്ത് ഒാഫിസിലും പരാതി നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് റോഡിന് അടിവശത്തായി സംരക്ഷണഭിത്തി നിർമിച്ച് വീടിൻെറ അപകട ഭീഷണി ഒഴിവാക്കണമെന്നും റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം ഒഴുക്കിവിടുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നുമാണ് വീട്ടുകാരുടെ ആവശ്യം. idl adi 4 broken ചിത്രം -റോഡിൻെറ കട്ടിങ്ങ് ഇടിഞ്ഞ് വീടിന് ഭീഷണിയായ ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.