ലേലകേന്ദ്രത്തിൽ പതിക്കാൻ കൊണ്ടുപോയ ഏലക്കക്ക്​ പിഴയീടാക്കാന്‍ ശ്രമം

കട്ടപ്പന: ലേലകേന്ദ്രത്തിൽ പതിക്കാൻ കൊണ്ടുപോയ ഏലക്കക്ക്​ കര്‍ഷകനിൽനിന്ന്​​ പിഴയീടാക്കാന്‍ സെയില്‍സ്​ടാക്‌സ് ഉദ്യോഗസ്ഥരുടെ ശ്രമം. കട്ടപ്പന കടുപ്പില്‍ മാത്തുക്കുട്ടിക്കാണ് ദുരവസ്ഥയുണ്ടായത്. വണ്ടന്‍മേട്ടില്‍ ലേലത്തില്‍ പങ്കെടുക്കാനാണ് മാത്തുക്കുട്ടി 350 കിലോ ഏലക്കയുമായി വാഹനത്തില്‍ പോയത്. ബുധനാഴ്​ച രാവിലെ പത്തോടെയാണ്​ മാത്തുക്കുട്ടിയെയും ഭാര്യ ഷാൻറിയെയും ഏലക്കയുമായി കട്ടപ്പന സെയില്‍സ്​ ടാക്‌സ് ഉദ്യോഗസ്ഥര്‍ പിടിച്ചത്. ലേലത്തില്‍​െവക്കാന്‍ കൊണ്ടുപോകുകയാണെന്നത്​ ഉള്‍പ്പെടെ വാദങ്ങള്‍ ഉദ്യോഗസ്ഥർ തള്ളി. ഏലക്കയും വണ്ടിയും വിട്ടുകിട്ടാന്‍ 38,500 രൂപ പിഴയടക്കണമെന്നായിരുന്നു ആവശ്യം. രേഖകള്‍ ഹാജരാക്കിയെങ്കിലും പിഴയടക്കാന്‍ നിര്‍ബന്ധിച്ചു. നാലു മണിക്കൂറോളം ഇവരെ റോഡിലും ഓഫിസിലുമായി നിര്‍ത്തുകയും ചെയ്തു. പിന്നീട് മാധ്യമങ്ങള്‍ വിവരം അറിഞ്ഞതോടെയാണ് വിട്ടയച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.