മദ്ഹുറസൂൽ കോൺഫറൻസ് വാർഷികം

തൊടുപുഴ: സമസ്തയുടെ വിദ്യാർഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മദ്ഹുറസൂൽ കോൺഫറൻസ്​ പത്താം വാർഷികം സൈഫുദ്ദീൻ തങ്ങൾ അൽബുഖാരി മുളവൂർ ഉദ്ഘാടനം ചെയ്​തു. പ്രവാചക പ്രകീർത്തന സദസ്സിന് ജില്ലയിലെ സമസ്തയുടെ നേതാക്കളും വിവിധ മഹല്ല് ഇമാമുമാരും നേതൃത്വം നൽകി. സമസ്ത ജില്ല അധ്യക്ഷൻ ഹൈദർ ഉസ്താദ് പ്രാർഥന നിർവഹിച്ചു. പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല വർക്കിങ്​ പ്രസിഡൻറ് കെ.ഇ. മുഹമ്മദ് മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. മഅ്​മൂൻ ഹുദവി വണ്ടൂർ പ്രഭാഷണം നിർവഹിച്ചു. അബ്​ദുൽ ജലീൽ ഫൈസി, അബ്​ദുൽ കബീർ റഷാദി, മുഹമ്മദ് ഹനീഫ് കാശിഫി, നേതാക്കളായ പി.ഇ. മുഹമ്മദ് ഫൈസി, ഹിലാൽ ഹൈതമി, അബ്​ദുൽ റഹ്​മാൻ സഅദി, റഫീഖ് ബാഖവി, പി.എസ്. സുബൈർ, അബ്​ദുൽകരീം മൗലവി, പി.ഇ. ഹുസൈൻ, ഷാജഹാൻ മൗലവി, സി.കെ. ജാഫർ, അബ്​ദുൽ കബീർ മൗലവി, ഷമ്മാസ് ദാരിമി പായിപ്പുല്ല്, ഉമർ ഫൈസി പേഴക്കാപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു. ജില്ല ജനറൽ സെക്രട്ടറി എം.എച്ച്. അൻസാർ സ്വാഗതവും വർക്കിങ്​ സെക്രട്ടറി ഷാനവാസ് വാഫി നന്ദിയും പറഞ്ഞു. ചിത്രം - TDL MADHURASOOL മദ്​ഹുറസൂൽ കോൺഫറൻസ്​ തൊടുപുഴയിൽ സൈഫുദ്ദീൻ തങ്ങൾ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.