സേവനപദ്ധതികളുമായി റോട്ടറി

നെടുങ്കണ്ടം: 2021-22 വര്‍ഷത്തില്‍ അഞ്ച് ആതുരസേവന പദ്ധതികള്‍ നപ്പാക്കുമെന്ന് റോട്ടറി ഡിസ്ട്രിക്ട്​ ഗവര്‍ണര്‍ രാജശേഖര്‍ ശ്രീനിവാസന്‍ അറിയിച്ചു. കോയമ്പത്തൂര്‍, കൊച്ചി, എന്നിവിടങ്ങളിലെ ആശുപത്രികളുമായി സഹകരിച്ച് നിര്‍ധന രോഗികൾക്ക്​ സൗജന്യ ചികിത്സ ലഭ്യമാക്കും. 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഹൃദയ ശസ്ത്രക്രിയ, 10 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സൗജന്യ ഹൃദയ വാല്‍വ് മാറ്റിവെക്കല്‍, തീപ്പൊള്ളലില്‍ ഗുരുതര പരിക്കേറ്റവരുടെ ചികിത്സ, കാല് നഷ്​ടമായവര്‍ക്ക് കൃത്രിമകാല്‍ നല്‍കല്‍, ഉദര അർബുദ ചികിത്സ, തിമിരം, ഗ്ലൂക്കോമ സര്‍ജറി എന്നിവക്ക്​ പുറമെ ചെറുകിട വ്യാപാര, സംരംഭങ്ങള്‍ക്ക് സഹായം നൽകാനും തീരുമാനിച്ചു. യോഗത്തിൽ പ്രസിഡൻറ്​ സ്‌കറിയ ജോസ് ഞാവള്ളി അധ്യക്ഷതവഹിച്ചു. മേജര്‍ വിവേകാനന്ദന്‍, വി.എം. ജോയി, വര്‍ഗീസ് കോട്ടുപ്പറമ്പില്‍, ജി.ജി.ആര്‍. ജയന്‍ മേലേട്ട്, ജോണ്‍സണ്‍ കൊച്ചുപറമ്പന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.