കുമളി: കേരളത്തിലേക്ക് കടത്താനായി വീടിനുപിന്നിലെ തൊഴുത്തിൽ സൂക്ഷിച്ച ലക്ഷങ്ങളുടെ പുകയില ഉൽപന്നം കമ്പം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കമ്പം, മണികെട്ടി ആലമരം തെരുവിൽ ജബ്ബാർ അലിയെ (39) അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ നിരോധിക്കപ്പെട്ട പുകയില ഉൽപന്നങ്ങളാണ് കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്നത്. 53 ചാക്കുകളിലായി എട്ട് ലക്ഷത്തിലധികം രൂപ വിലവരുന്നതാണ് ഈ ഉൽപന്നങ്ങൾ. ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെത്തിച്ചാണ് പതിവായി ഇത്തരം ഉൽപന്നങ്ങൾ വിറ്റിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയെ ഉത്തമപാളയം കോടതി റിമാൻഡ് ചെയ്തു. ........ Cap: കമ്പം പൊലീസ് പിടിച്ചെടുത്ത പുകയില ഉൽപന്നങ്ങളും അറസ്റ്റിലായ പ്രതിയും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.