തൊടുപുഴ: കൊക്കയാർ പഞ്ചായത്തിലുൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളിൽ പരിക്കേറ്റവർക്ക് സ്വകാര്യ ആശുപത്രിയിലേതടക്കം മുഴുവൻ ചികിത്സ ചെലവും സർക്കാർ വഹിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. 11പേർ മരിക്കുകയും ഒരാളെ കണ്ടുകിട്ടാനുമുണ്ട്. നിരവധിപേർക്ക് പരിക്കേൽക്കുകയും 200 വീടുകൾ പൂർണമായും 400 വീടുകൾ ഭാഗികമായും തകരുകയും 160 ഹെക്ടറോളം ഭൂമിയിലെ കൃഷി നശിക്കുകയും ചെയ്തു. സർക്കാർ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്തമാണ്. വീട് നഷ്ടപ്പെട്ടവർക്കും കൃഷിനാശം സംഭവിച്ചവർക്കും നഷ്ടപരിഹാരം നൽകണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഭൂമിപതിവ് ചട്ടം ഭേദഗതി: യു.ഡി.എഫ് കലക്ടറേറ്റ് മാർച്ച് നടത്തും തൊടുപുഴ: ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റ് മാർച്ച് നടത്താൻ യു.ഡി.എഫ് ജില്ല ഏകോപന സമിതി യോഗം തീരുമാനിച്ചു. ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള സർവകക്ഷിയോഗ തീരുമാനം നടപ്പാക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. ഇടുക്കി പാക്കേജ് വിഷയത്തിൽ സർക്കാർ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. പുതുതായി ചുമതലയേറ്റ ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു, കേരള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് മാത്യു സ്റ്റീഫൻ, സി.എം.പി ജില്ല സെക്രട്ടറി കെ.എ. കുര്യൻ എന്നിവരെ അനുമോദിച്ചു. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ അഡ്വ. എസ്. അശോകൻ അധ്യക്ഷതവഹിച്ചു. അഡ്വ. ഇബ്രാഹീംകുട്ടി കല്ലാർ, എം.എസ്. മുഹമ്മദ്, പ്രഫ. എം.ജെ. ജേക്കബ്, കെ. സുരേഷ് ബാബു, എം.കെ പുരുഷോത്തമൻ, പി.എം അബ്ബാസ്, അഡ്വ. ജോസി ജേക്കബ്, എം.എം ബഷീർ, മാർട്ടിൻ മാണി, രാജു മുണ്ടക്കാട്ട്, സി.കെ. ശിവദാസ്, കെ.എം മൈതീൻ, എൻ.ഐ. ബെന്നി, ജോയി കൊച്ചുകരോട്ട്, എം.ബി. സൈനുദ്ദീൻ, തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ തുറക്കൽ: മുൻകരുതലിന് നിർദേശം തൊടുപുഴ: കനത്ത മഴയുടെയും കോവിഡ് സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ നിർദേശം നകിയതായി തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് അറിയിച്ചു. നഗരത്തിലെ ഭൂരിഭാഗം റോഡുകളിലും സീബ്രാലൈനുകളും സൈഡ് ലൈനുകളും അപ്രത്യക്ഷമായിട്ടുണ്ട്. ഇൗ വിഷയം അടിയന്തരമായി പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പിന് കത്ത് നകിയതായും ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.