വികസന മുരടിപ്പില്‍ കുരുങ്ങി കല്ലാര്‍കുട്ടി ടൗണ്‍

അടിമാലി: വര്‍ഷങ്ങളായി മുരടിച്ചുനിൽക്കുന്ന കല്ലാര്‍കുട്ടി ടൗൺ വികസനം ഇനിയും യാഥാർഥ്യമായില്ല. വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന റോഡുകളുടെ സംഗമകേന്ദ്രമാണ് കല്ലാര്‍കുട്ടി ടൗണ്‍. അടിമാലി-കുമളി ദേശീയപാതയിലേക്ക് കല്ലാര്‍കുട്ടി-വെള്ളത്തൂവല്‍ റോഡ് സംഗമിക്കുന്ന ഇടമെന്നതിനപ്പുറം ടൗണിലെ കൊടുംവളവ് ഗതാഗതക്കുരുക്കിനും പലപ്പോഴും അപകടങ്ങള്‍ക്കും ഇടവരുത്തുന്നു. ടൗണിനോട് ചേര്‍ന്ന് നാളുകള്‍ക്ക് മുമ്പ്​ ഇടിഞ്ഞുപോയ ദേശീയപാതയുടെ ഭാഗം പോലും നിര്‍മാണം കാത്തുകിടക്കുകയാണ്. നാളുകള്‍ക്ക് മുമ്പ് നിയന്ത്രണം നഷ്​ടമായ ലോറി വ്യാപാര സ്ഥാപനങ്ങളിലേക്ക് പാഞ്ഞുകയറി വലിയ നാശം സംഭവിച്ചിരുന്നു. മുമ്പും സമാന രീതിയില്‍ ഇവിടെ അപകടം നടന്നിട്ടുണ്ട്. കാലവര്‍ഷമാരംഭിച്ചാല്‍ ടൗണിനോട് ചേര്‍ന്നുള്ള ഭാഗത്ത് മണ്ണിടിച്ചില്‍ ഭീഷണിയും ഉടലെടുക്കും. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായാണ് ടൗണി​ൻെറ സമഗ്ര വികസനം വ്യാപാരികളും പ്രദേശവാസികളും മുമ്പോട്ടു​െവക്കുന്നത്. കല്ലാര്‍കുട്ടി അണക്കെട്ടി​ൻെറ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തും വിധം കെട്ടിട സമുച്ചയങ്ങള്‍ തീര്‍ക്കുകയും വ്യാപാരികളെ പുനരധിവസിപ്പിച്ച് റോഡ് വികസനം സാധ്യമാക്കുകയും ചെയ്താല്‍ വികസന മുരടിപ്പിന് പരിഹാരമാകും. idl adi 1 kallarkutty ചിത്രം - കല്ലാർകുട്ടി ടൗൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.