അടിമാലി: ആശുപത്രി ഗേറ്റിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഭാര്യയുമായി യുവാവ് ലാബില്‍പോയി. രോഗിയുമായി വന്ന ആംബുലന്‍സ് ആശുപത്രി ഗേറ്റില്‍ കുടുങ്ങിയതോടെ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കൊന്നത്തടി മങ്കുവ സ്വദേശി സുമോദിനെതിരെയാണ് അടിമാലി പൊലീസ് കേസെടുത്തത്. ബുധനാഴ്ച ഉച്ചയോടെ അടിമാലി താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അടിമാലി-കുമളി ദേശീയപാതയില്‍ താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന ഗേറ്റിന് മുന്നിലാണ് സുമോദ് കാര്‍ പാര്‍ക്ക് ചെയ്തത്. കൊറോണ വാര്‍ഡായതിനാല്‍ ഗേറ്റ് അടച്ചിരിക്കുകയായിരുന്നു. ഇതിനിടെ രോഗിയുമായി എത്തിയ ആംബുലന്‍സിന് ആശുപത്രിയിലേക്ക് കയറാന്‍ പറ്റാതായി. റോഡില്‍ ഗതാഗതക്കുരുക്കുമായി. വിവരമറിഞ്ഞ് ട്രാഫിക് എസ്.ഐ വി.എം. മജീദിൻെറ നേതൃത്വത്തില്‍ പൊലീസ് എത്തി. രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ഉടമയെ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റൊരു വാഹനം ഉപയോഗിച്ച് കാര്‍ കെട്ടിവലിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ സുമോദ് എത്തി. ആശുപത്രി ഗേറ്റ് അടച്ചിരുന്നതും ഇവിടത്തെ ഗതാഗത നിയന്ത്രണം അറിയാത്തതുമാണ് തെറ്റ് സംഭവിക്കാൻ കാരണമെന്ന് സുമോദ് പറഞ്ഞു. idl adi 5 car ചിത്രം.. അടിമാലി താലൂക്ക് ആശുപത്രിയുടെ ഗേറ്റിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.