പെൺകുട്ടിയുടെ ചിത്രം പകർത്തി ഭീഷണി; പ്രതി റിമാൻഡിൽ

കുമളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മൊബൈലിൽ നഗ്​നചിത്രം പകർത്തിയ കേസിൽ അറസ്​റ്റിലായ പ്രതിയെ കട്ടപ്പന മജിസ്ട്രേറ്റ് കോടതി റിമാൻഡ്​ ചെയ്തു. വണ്ടിപ്പെരിയാർ പശുമല സ്വദേശി ഷിബുവാണ്​ (43) അറസ്​റ്റിലായത്. ആറുമാസം മുമ്പാണ് കേസിനാസ്പദായ സംഭവം. ഷിബു താമസിക്കുന്നതിന് സമീപത്തെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് നഗ്​നചിത്രങ്ങൾ പകർത്തിയത്. ഇത് ചിലരെ കാണിച്ചതോടെ സംഭവം പുറത്തായി. വിവരം ചൈൽഡ് ലൈനിലെത്തിയതോടെ ഇവരുടെ നിർദേശപ്രകാരം വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാറും സംഘവും പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിനശിപ്പിച്ച മൊബൈൽ ദൃശ്യങ്ങളും മെമ്മറി കാർഡും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. Cap: പൊലീസ് പിടിയിലായ പ്രതി ഷിബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.