കട്ടപ്പന: കട്ടപ്പനയിൽ യുവാവിനെ മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചേമ്പളം കരിയിലക്കുളത്ത് സോമിച്ചൻ തോമസിനെ (45) മർദിച്ച കേസിലെ പ്രതികളായ കട്ടപ്പന ഇരുപതേക്കർ സ്വദേശികളായ ചോതറക്കുന്നേൽ ബിജോ(40), ബിനോ(42) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി ചേമ്പളം സ്വദേശി ജോയലിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. 28ന് ഉച്ചക്ക് ഒന്നരയോടെ ബിജോയുടെയും ബിനോയുടെയും വീട്ടിലാണ് സംഭവം. ഇവരുടെ അമ്മക്ക് കടം നൽകിയ പണം തിരികെ വാങ്ങാൻ എത്തിയപ്പോൾ സംഘം ചേർന്ന് ആക്രമിച്ചെന്നാണ് സോമിച്ചൻെറ പരാതി. അക്രമത്തിൻെറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഫോട്ടോ: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിൽ നിന്നുള്ള ചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.