ഫിറ്റ്നസ് പരിശോധന നടത്താനാകാതെ കെ.എസ്.ആർ.ടി.സി ബസുകൾ

പീരുമേട്: ജി.പി.എസും ടയറുമില്ലാത്തതിനാൽ ഫിറ്റ്നസ് പരിശോധനക്ക് വിധേയമാക്കാനാവാതെ കെ.എസ്.ആർ.ടി.സി ബസുകൾ. കുമളി ഡിപ്പോയിലെ നാല് ബസാണ് ഫിറ്റ്നസ് പരിശോധനക്ക്​ അത്യാവശ്യ അറ്റകുറ്റപ്പണി പൂർത്തീകരിച്ച് ഡിപ്പോയിൽ കിടക്കുന്നത്. സൂപ്പർ ക്ലാസ് ബസുകൾക്ക് ജി.പി.എസ് നിർബന്ധമായതിനാൽ ഇതില്ലാതെ മോട്ടോർ വാഹന വകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ല. ഇതോടൊപ്പം ടയറില്ലാത്തതും പരിശോധനക്ക് തടസ്സമാണ്​. ഫിറ്റ്​നസ്​ നടക്കാത്തതും ഓർഡിനറി ബസുകളുടെ കുറവും സർവിസുകളെ ബാധിക്കുന്നുണ്ട്​. കഴിഞ്ഞ ദിവസങ്ങളിൽ കെ.കെ റോഡിൽ രണ്ട് ഓർഡിനറി സർവിസ്​ മാത്രമാണ് ഓടിയത്. കോട്ടയം - കുമളി റൂട്ടിലെ ഫാസ്​റ്റ്​ പാസഞ്ചർ സർവിസുകളും റദ്ദാക്കി. കുമളിയിൽ സർവിസ് നടത്തിയിരുന്ന 20 ഓർഡിനറി ബസും രണ്ട് ജനുറം ബസും മറ്റ് ഡിപ്പോകൾക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.