സത്രത്തിലെ എയർ സ്​ട്രിപ്​; മലനിരകൾ സംരക്ഷിക്കണമെന്ന്​​ വനംവകുപ്പ്

പീരുമേട്: വണ്ടിപ്പെരിയാർ സത്രത്തിൽ എൻ.സി.സിയുടെ എയർ സ്​ട്രിപ് നിർമാണത്തിനെതിരെ തടസ്സവാദവുമായി വനംവകുപ്പ്. സംരക്ഷിത വനമേഖലയിലെ മലനിരകൾ ഇടിച്ച് നിർമാണം നടത്തുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്​ടിക്കുമെന്ന്​ വനംവകുപ്പ്. വകുപ്പി​ൻെറ എരുമേലി റേഞ്ചിൽ ഉൾപ്പെടുന്ന സ്ഥലം എയർ സ്​ട്രിപ്പിന് വിട്ടുനൽകാനാകില്ലെന്ന് വനംവകുപ്പ്, എൻ.സി.സിയെ അറിയിച്ചിരുന്നു. വനംവകുപ്പ് തടസ്സവാദവുമായി എത്തിയതോടെ നവംബർ ഒന്നിന് നിശ്ചയിച്ചിരുന്ന നിർമാണോദ്ഘാടനം മുടങ്ങും. വാഴൂർ സോമൻ എം.എൽ.എ പ്രശ്നത്തിൽ വിഷയം മുഖ്യമന്ത്രിയെ ധരിപ്പിച്ചതിനെ തുടർന്ന്​ സംയുക്ത പരിശോധനക്ക്​ നിർദേശം വന്നു. തുടർന്ന് എം.എൽ.എയുടെ സാന്നിധ്യത്തിൽ റവന്യൂ, വനം, എൻ.സി.സി അധികൃതർ സംയുക്ത പരിശോധന നടത്തി. ത്രിതല പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു. എൻ.സി.സി ഉദ്യോഗസ്ഥരായ കേണൽ പങ്കജ് പാണ്ഡേ, മേജർ രതീഷ്, സി.കെ. അജി. ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡൻറ് പി.എം. നൗഷാദ്, പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ഉഷ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.