പ്രഭാത-സായാഹ്ന സവാരിക്കാർ ബുദ്ധിമുട്ടിൽ അടിമാലി: മിക്ക പ്രദേശങ്ങളിലും തെരുവുനായ്ക്കള്‍ വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. അടിമാലി, മൂന്നാര്‍, രാജാക്കാട്, പൂപ്പാറ, പണിക്കന്‍കുടി, പാറത്തോട്, രാജകുമാരി, കുഞ്ചിത്തണ്ണി, മുരിക്കാശ്ശേരി തുടങ്ങി വലുതും ചെറുതുമായ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. സന്ധ്യ മയങ്ങിയാല്‍ തെരുവുനായ്ക്കളുടെ ഒരു വലിയ കൂട്ടംതന്നെ പലയിടത്തും കാണാം. പ്രഭാത- സായാഹ്ന സവാരിക്കാരാണ് ഇതുമൂലം അധികവും പ്രയാസപ്പെടുന്നത്. അടിമാലി ബസ് സ്റ്റാന്‍ഡ്, ലൈബ്രറി റോഡ്, പഞ്ചായത്ത് ജങ്ഷന്, മൂന്നാര്‍ ചന്ത, മാട്ടുപ്പെട്ടി-ദേവികുളം റോഡ്, പഴയ മൂന്നാര്‍, എന്നിവിടങ്ങളിലാണ് നായ്ക്കള്‍ കൂടുതൽ. മാലിന്യം ഭക്ഷിക്കാനെത്തുന്നതാണ് ഇവയിൽ ഏറെയും. ഇരുമ്പുപാലത്തും പത്താംമൈലിലും സ്ഥിതി മോശമല്ല. കഴിഞ്ഞ ദിവസം ഒരു സ്ത്രീക്ക് തെരുവുനായുടെ കടിയേറ്റിരുന്നു. അഴുകിയ പച്ചക്കറി- അറവുമാലിന്യം ചാക്കില്‍കെട്ടി പൊതുനിരത്തില്‍ തള്ളുന്നതാണ് തെരുവുനായശല്യം വര്‍ധിക്കാന്‍ പ്രധാന കാരണം. അടുത്തിടെ മച്ചിപ്ലാവില്‍ റോഡില്‍ വന്‍തോതില്‍ അറവു മാലിന്യവും കോഴിമാലിന്യവും തള്ളിയത് വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനും പ്രതിരോധ കുത്തിപ്പെ് നൽകാനുമുള്ള എല്ലാ പദ്ധതികളും നിര്‍ജീവമാണ്. ഫണ്ടിൻെറ അഭാവം മൂലം പല പഞ്ചായത്തിലും വന്ധ്യംകരണ പദ്ധതി മുടങ്ങി. വന്ധ്യംകരിക്കാന്‍ പിടികൂടുന്ന നായ്ക്കളെ പാര്‍പ്പിക്കാന്‍ സ്ഥലമില്ലാത്തതും തടസ്സമായി. റോഡരികിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന് ആരോപണമുണ്ട്. അറവുശാലകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ മാലിന്യസംസ്‌കരണം ഉറപ്പാക്കാനും നടപടി വേണമെന്നും തെരുവുനായ്ക്കളെ സംരക്ഷിക്കാന്‍ ഡോഗ് ഷെല്‍ട്ടറുകള്‍ ആരംഭിക്കാന്‍ താൽപര്യമുള്ള സംഘടനകള്‍ക്ക് സഹായം നല്‍കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.