കോവിഡ്: സ്വയം നിയന്ത്രണത്തില്‍ മാങ്കുളം പഞ്ചായത്ത്

അടിമാലി: കോവിഡ് പടരുന്ന സാഹചര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി മാങ്കുളം പഞ്ചായത്ത്. ശനിയാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. ഇതുപ്രകാരം രാവിലെ 11 മുതല്‍ വൈകീട്ട് ഏഴുവരെ മാത്രമേ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കൂ. പൊതുജനങ്ങള്‍ പരമാവധി വീടുകളില്‍ തങ്ങണം. അഞ്ചുപേരില്‍ കൂടുതല്‍ പുറത്തിറങ്ങാന്‍ പാടില്ല. പഞ്ചായത്തിലെ 13 വാര്‍ഡിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​. പ്രസിഡൻറ്​ വിനീത സജീവ​ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മര്‍ച്ചൻറ്​ അസോസിയേഷന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.