ആദിവാസികൾ ഇപ്പോഴും പരിധിക്ക് പുറത്ത്

ലീഡ്​ നാല്​ മതിയായ ഇൻറര്‍നെറ്റ് സൗകര്യമില്ലാത്തത് കുട്ടികളുടെ ഓണ്‍ലൈൻ പഠനത്തിന്​ തടസ്സമാകുന്നു അടിമാലി: ദേവികുളം താലൂക്കിലെ ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ നെറ്റ്​വർക്ക്​ കവറേജിന് പുറത്ത്. വിൽ (വയർലൻസ് ഇൻ ലോക്കൽ ലൂപ്പ്​)​ ഫോണുകള്‍ നിര്‍ത്തലാക്കിയപ്പോള്‍ മൊബൈല്‍ ഫോണ്‍ നെറ്റ്​വര്‍ക്ക് എത്തിക്കുമെന്ന് ബി.എസ്.എന്‍.എല്‍ വാഗ്​ദാനം ചെയ്തിരുന്നു. എന്നാല്‍, കൂടുതല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ച് ഉള്‍പ്രദേശങ്ങളില്‍ കവറേജ് എത്തിക്കല്‍ ഭീമമായ ബാധ്യത വരുത്തുമെന്നാണ്​ ഇപ്പോൾ അധികൃതരുടെ നിലപാട്​. ഇതോടെ വിദ്യാര്‍ഥികളുടെ ഭാവിയും തുലാസിലാണ്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ അടുത്ത അധ്യയനവര്‍ഷത്തിലും ഒണ്‍ലൈന്‍ ക്ലാസാണ് വിദ്യാഭ്യസ വകുപ്പ് വിഭാവനം ചെയ്യുന്നത്. ഇതും ആദിവാസി കുട്ടികള്‍ക്ക് തിരിച്ചടിയാകും. ഇൻറര്‍നെറ്റ് സൗകര്യം പോയിട്ട് ഫോണില്‍ പരസ്പരം ബന്ധപ്പെടാനുള്ള നെറ്റ്​വര്‍ക്ക് കവറേജ് പോലും പലയിടത്തും ഇല്ല. പേരിനുമാത്രം പരിധിക്കുള്ളിലായ ഇടമലക്കുടിയും ആശയവിനിമയ സൗകര്യം തീരെയില്ലാത്ത കുറത്തിക്കുടിയും അടിമാലി ടൗണുമായി ചേര്‍ന്നുകിടക്കുന്ന കുരങ്ങാട്ടിയും ചിന്നപ്പാറക്കുടിയുമൊക്കെ പരിധിക്ക് പുറത്തുള്ള ആദിവാസി ഇടങ്ങളാണ്. മൂന്നാറിനോട് ചേര്‍ന്ന പല തോട്ടംമേഖലയിലും പരിധിക്കുള്ളിലാവേണ്ട പ്രദേശങ്ങളുണ്ട്. ഇവിടങ്ങളില്‍ ആശയവിനിമയ സംവിധാനം ഒരുക്കാന്‍ ഇടപെടല്‍ വേണമെന്നാണ് ആവശ്യം. ബി.എസ്.എൻ.എല്‍ നെറ്റ്​വര്‍ക്കിന് മാത്രം നേരിയ കവറേജുള്ള നിരവധി പ്രദേശങ്ങളും ദേവികുളം താലൂക്കിലുണ്ട്. കോവിഡ് ആശങ്കയില്‍ കുട്ടികളുടെ പഠനം പൂര്‍ണമായി ഓണ്‍ലൈനിലേക്ക് മാറിയതോടെ മതിയായ ഇൻറര്‍നെറ്റ് സൗകര്യത്തി​ൻെറ അപര്യാപ്തത ഇവിടങ്ങളില്‍ ബുദ്ധിമുട്ട് സൃഷ്​ടിക്കുന്നു. മഴക്കാലമാകുന്നതോടെ അപ്രതീക്ഷിത അപകടങ്ങള്‍ ഉണ്ടായാൽ പുറത്തറിയിക്കുക പരിധിക്ക്​ പുറത്തുള്ള കുടുംബങ്ങള്‍ക്ക് വെല്ലുവിളിയാണ്​. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ പരസ്പരം ആശയവിനിമയം നടത്താനും പരിധിക്ക് പുറത്തുള്ള താലൂക്കിലെ കുടുംബങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. പലയിടത്തും ഇപ്പോഴും വൈദ്യുതിയും എത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.