​​ട്രീസ യാത്രയായി; നൊമ്പരമായി ആ ഗ്രൂപ്​ ഫോ​േട്ടാ

തൊടുപുഴ: അകാലത്തിൽ ​ട്രീസ വിടപറഞ്ഞപ്പോൾ സഹപാഠികൾക്ക്​ നൊമ്പരമായി ആ ഗ്രൂപ്​ ഫോ​േട്ടാ. തൊടുപുഴ ന്യൂമാൻ കോളജിലെ അവസാന വർഷ ബി.എ സാമ്പത്തിക ശാസ്ത്ര വിദ്യാർഥികളുടെ അവസാനത്തെ കൂടിച്ചേരൽ അതിലെ ഒാരോ വിദ്യാർഥിക്കും വേദനിപ്പിക്കുന്ന ഒാർമയാണ്​. ആ ഗ്രൂപ്​ ഫോ​േട്ടായിൽ ചിരിച്ചുനിന്ന ​തങ്ങളുടെ പ്രിയകൂട്ടുകാരി ഇൗ ലോകത്തില്ലെന്ന്​ അവർക്ക്​ വിശ്വസിക്കാനാവുന്നില്ല. കോളജിലെ അവസാന വർഷ ബി.എ സാമ്പത്തിക ശാസ്ത്ര വിദ്യാർഥികളുടെ ഒത്തുചേരൽ ചടങ്ങായിരുന്നു (സോഷ്യൽ) കഴിഞ്ഞ വെള്ളിയാഴ്ച. അധ്യാപകരും വിദ്യാർഥികളും ചേർന്ന്​ ഗ്രൂപ് ഫോട്ടോ എടുത്തു. മൂന്നുവർഷത്തെ പഠനത്തിനുശേഷം വിടപറയുന്നതി​ൻെറ സങ്കടത്തിനിടയിലും എല്ലാവരും ആഹ്ലാദം പങ്കു​െവച്ചു. ഭക്ഷണം കഴിക്കാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ഇവരിൽനിന്ന്​ ഒരു നിലവിളി ഉയർന്നത്. സഹപാഠി ട്രീസ തലചുറ്റിവീഴുന്നു. വെള്ളം മുഖത്ത് തളിച്ചിട്ടൊന്നും ഉണരുന്നില്ല. ഉടൻ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീടാണ് ട്രീസക്ക്​ മാരക ഹൃദ്രോഗം ഉണ്ടായിരുന്നു എന്ന്​ കൂട്ടുകാർ അറിയുന്നത്​. ഒരു രോഗിയുടെ പരിഗണനയോടെയും സഹതാപത്തോടെയും തന്നെ മറ്റുള്ളവർ കാണാതിരിക്കാനാണ്​ ട്രീസ രോഗവിവരം മറച്ചു​െവച്ചതെന്ന് കൂടി അറിഞ്ഞതോടെ കൂട്ടുകാരുടെ ദുഃഖം ഇരട്ടിയായി. ഡോക്ടർമാർ അവൾക്ക്​ 20 വയസ്സുവരെയാണ് ആയുസ്സ്​ വിധിച്ചിരുന്നതെന്ന്​ കൂടി അറിഞ്ഞതോടെ പലരും വിങ്ങിപ്പൊട്ടി. തൊടുപുഴ മുളപ്പുറം വെട്ടിക്കാട്ട് പരേതനായ ജോസഫി​ൻെറയും റിട്ട. അധ്യാപിക മേഴ്സി ജോസഫി​ൻെറയും ഏകമകളാണ് ട്രീസ. ക്ലാസ് മുറിയിൽനിന്നുള്ള വിടവാങ്ങലിനെത്തിയ പ്രിയ കൂട്ടുകാരി ജീവിതത്തിൽനിന്ന് തന്നെ വിടവാങ്ങിയതി​ൻെറ ഞെട്ടലിലാണ് സഹപാഠികളും അധ്യാപകരും. വസതിയിലും മുളപ്പുറം സൻെറ്​ ജൂഡ് പള്ളിയിലും നടന്ന സംസ്കാര ശുശ്രൂഷയിൽ വിദ്യാർഥികളും അധ്യാപകരുമടക്കം നിരവധി പേർ പ​െങ്കടുത്തു. ചിത്രം TDL109 college group photo: കഴിഞ്ഞ വെള്ളിയാഴ്​ച കോളജിൽ നടന്ന ഒത്തുചേരലിൽ എടുത്ത ഗ്രൂപ്​ ഫോ​േട്ടാ. മുൻനിരയിൽ ഇടത്തുനിന്ന്​ 11ാമത്​ നിൽക്കുന്നതാണ്​ ട്രീസ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.