മഞ്ചുമല എയര്‍ സ്ട്രിപ് നാടിന് സമര്‍പ്പിച്ചു

വണ്ടിപ്പെരിയാർ: ഉന്നത വിദ്യാഭ്യാസരംഗത്ത് മു​െമ്പങ്ങും ഉണ്ടായിട്ടില്ലാത്ത വികസനമാണ് കഴിഞ്ഞ നാലുവര്‍ഷം സാധ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചുമല എയര്‍ സ്ട്രിപ്പി​ൻെറ ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിക്കുകയായിരുന്നു അ​േദ്ദഹം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലി​ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ എം.എം. മണി, ജി. സുധാകരന്‍, ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, ഡോ. ടി.എം. തോമസ് ഐസക്, കെ. രാജു, സി. രവീന്ദ്രനാഥ് എന്നിവര്‍ ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്തു. 11.75 കോടി ചെലവഴിച്ചാണ് എയര്‍ സ്ട്രിപ്​ പൂര്‍ത്തിയാക്കിയത്. റവന്യൂ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസവകുപ്പ് തുടങ്ങി വിവിധ വകുപ്പുകളെ കോര്‍ത്തിണക്കിയാണ് നിര്‍മാണപ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. മണ്ഡലത്തിലെ 200 യുവാക്കള്‍ക്ക് സൗജന്യ പരിശീലനം ലഭിക്കും. പദ്ധതിയോടനുബന്ധിച്ച് 400 ആണ്‍കുട്ടികള്‍ക്കും 200 പെണ്‍കുട്ടികള്‍ക്കും 50 പരിശീലകര്‍ക്കും താമസിക്കുന്നതിനുള്ള ഡോര്‍മെറ്ററി, പരേഡ് ഗ്രൗണ്ട് എന്നിവ രണ്ടാംഘട്ടമായി നിര്‍മിക്കും. സംസ്ഥാനത്ത് ആദ്യമായാണ് പൊതുമരാമത്ത് വകുപ്പ് റണ്‍വേയുടെയും ഹാംഗറി​ൻെറയും നിർമാണ പ്രവൃത്തി ചെയ്യുന്നതും പൂര്‍ത്തീകരിക്കുന്നതും. പരിസ്ഥിതിക്ക് ഏറെ അനുയോജ്യമായ രീതിയിലാണ് രൂപകല്‍പന. വണ്ടിപ്പെരിയാര്‍ ടൗണില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡൻറ്​ കെ.എം. ഉഷ, ബ്രിഗേഡിയര്‍ എന്‍.വി. സുനില്‍കുമാര്‍, കേണല്‍ എസ്. ഫ്രാന്‍സിസ് തുടങ്ങിയവർ പ​ങ്കെടുത്തു. ​TDL 111 മഞ്ചുമല എയര്‍സ്ട്രിപ്പി​ൻെറ പ്രാദേശിക ഉദ്ഘാടനം വണ്ടിപ്പെരിയാര്‍ ടൗണില്‍ നടന്ന ചടങ്ങില്‍ ഇ.എസ്. ബിജിമോള്‍ എം.എൽ.എ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.