അടിമാലി: പ്രളയത്തില്‍ തകര്‍ന്ന പാലം പുനര്‍ നിര്‍മിക്കാത്തതിനെ തുടർന്ന് പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍. അടിമാലി പഞ്ചായത്തിലെ പന്ത്രണ്ടാം മൈലിലാണ് 2018 ലെ പ്രളയത്തിൽ പാലം തകര്‍ന്നത്. മലവെള്ളപ്പാച്ചിലില്‍ പാലത്തിൻെറ മധ്യഭാഗം ഒലിച്ച് പോകുകയായിരുന്നു. ഇവിടെ കമുങ്ങ് വെട്ടിയിട്ട് താൽക്കാലികമായി നടക്കുന്നതിന് നാട്ടുകാര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാല്‍, ഇത് ഇപ്പോള്‍ അപകടാവസ്ഥയിലാണ്. ഇതാണ് പാലം പുനര്‍ നിര്‍മിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്താന്‍ കാരണം. ദേവിയാര്‍ പുഴക്ക് കുറുകെയുള്ള പാലം കൊച്ചി-ധനുഷ്‌കോടി ദേശീയപാതയെയും മെഴുകുംചാല്‍ റോഡിനെയും ബന്ധിപ്പിക്കുന്നതാണ്. 200 ലേറെ കുടുംബങ്ങളുടെ ആശ്രയവുമാണിത്. പാലം തകര്‍ന്നതോടെ നാല് കിലോമീറ്റര്‍ അധികം യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്. റീബിള്‍ഡ് പദ്ധതിയില്‍ പെടുത്തി പാലം പുനര്‍ നിര്‍മിക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. ഇടുക്കി എം.പി, ദേവികുളം എം.എല്‍.എ എന്നിവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. പാലം പണി ഉടൻ തുടങ്ങിയില്ലെങ്കില്‍ ജനകീയ സമരം ആരംഭിക്കുമെന്ന് മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.പി. ബേബി പറഞ്ഞു. ചിത്രം.. പന്ത്രണ്ടാംമൈലില്‍ തകര്‍ന്ന് കിടക്കുന്ന പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.