സിവിൽ ഡിഫൻസ്​ വളൻറിയർ പാസിങ് ഔട്ട് ഇന്ന്

ഇടുക്കി: കേരള അഗ്​നിരക്ഷാ സേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ്​ വളൻറിയർ ടീമി​ൻെറ പാസിങ്​ ഔട്ട് പരേഡ് ചൊവ്വാഴ്​ച രാവിലെ 8.30ന് ഇടുക്കി ഐ.ഡി.ഐ ഗ്രൗണ്ടിൽ നടത്തും. ജില്ലയിലെ എട്ട്​ നിലയങ്ങളുടെ കീഴിൽ പരിശീലനം പൂർത്തിയാക്കിയ 150 പേരാണ് പരേഡിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്ത് 14 ജില്ല ആസ്ഥാനങ്ങളിലും ഓരേസമയം പാസിങ്​ ഔട്ട് പരേഡ് നടക്കും. 2400പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ദുരന്തമുഖങ്ങളിൽ ആദ്യമെത്തുന്ന സാധാരണ ജനങ്ങളെ ദുരന്ത ലഘൂകരണത്തി​ൻെറ ബാലപാഠങ്ങൾ അഭ്യസിപ്പിച്ച് അവരെ കർമനിരതരാക്കുകയാണ് സേനയുടെ ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സല്യൂട്ട് സ്വീകരിക്കും. അഗ്​നിരക്ഷാ സേന ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ, റോഷി അഗസ്​റ്റിൻ എം.എൽ.എ, കലക്​ടർ എച്ച്. ദിനേശൻ, ജില്ല പൊലീസ്​ മേധാവി, സൈനികക്ഷേമ ഓഫിസർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ലൈഫിൽ അപേക്ഷിക്കാൻ വീണ്ടും അവസരം ഇടുക്കി: ലൈഫ് മിഷൻ പദ്ധതിപ്രകാരം ഭവനനിർമാണ ആനുകൂല്യം ലഭിക്കുന്നതിന് ഫെബ്രുവരി 20വരെ അപേക്ഷ സമർപ്പിക്കാം. 2020 ആഗസ്​റ്റ്​ സെപ്റ്റംബർ മാസങ്ങളിൽ അപേക്ഷ സ്വീകരിച്ചപ്പോൾ സമർപ്പിക്കാൻ കഴിയാത്തവർ ഉൾ​െപ്പടെ നിലവിൽ റേഷൻ കാർഡുള്ള എല്ലാ ഭവനരഹിതർക്കും അക്ഷയ കേന്ദ്രങ്ങൾവഴിയോ, നേരിട്ടോ thtps://www.life2020.kerala.gov.in എന്ന വെബ് പോർട്ടലിൽ അപേക്ഷ നൽകാം. ആധാർകാർഡ്, റേഷൻകാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഭൂമിസംബന്ധമായ രേഖകൾ എന്നിവ അപേക്ഷയോടൊപ്പം നൽകണം. ഭൂരഹിതരായവർ റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബത്തിന് ഭൂമിയില്ല എന്ന വില്ലേജ് ഓഫിസിൽനിന്നുള്ള സാക്ഷ്യപത്രംകൂടി ഹാജരാക്കണം. സാന്ത്വനസ്​പർശം അദാലത്തിൽ അപേക്ഷ നൽകിയവരും എല്ലാ രേഖകളും സഹിതം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.