ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളജിന് ശിലയിട്ടു

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ പുതുതായി ആരംഭിക്കുന്ന ആയുര്‍വേദ മെഡിക്കല്‍ കോളജി​ൻെറ ശിലാസ്ഥാപനം മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. മന്ത്രി എം.എം. മണി അധ്യക്ഷതവഹിച്ചു. സർക്കാർ മേഖലയിലെ നാലാമത്തെ ആയുര്‍വേദ കോളജാകും ഇത്​. ഉടുമ്പന്‍ചോലയില്‍ 20.82 ഏക്കര്‍ സ്ഥലമാണ് മെഡിക്കല്‍ കോളജിനായി സര്‍ക്കാര്‍ അനുവദിച്ചത്. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കോളജും ആശുപത്രിയുമാണ് ഇവിടെ ആരംഭിക്കുക. ഈ കോളജ് സ്ഥാപിക്കുന്നതിന്​ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട​ുകോടിയാണ്​ അനുവദിച്ചത്​. ബജറ്റില്‍ ഒരുകോടിയും അനുവദിച്ചിട്ടുണ്ട്. മാസ്​റ്റര്‍പ്ലാന്‍ തയാറാക്കിവരികയാണ്​. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ. ഫിലിപ്പ്, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി അംഗം വി.എന്‍. മോഹനന്‍, തൃപ്പൂണ്ണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. ടി.ഡി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.