തൊടുപുഴ കുടുംബകോടതിക്ക് ആറര കോടിയുടെ കെട്ടിടം

തൊടുപുഴ: കുടുംബ കോടതിക്ക് സ്വന്തമായി കെട്ടിടം നിർമിക്കാനുള്ള നടപടി പൂർത്തിയായി. മുട്ടം കോടതി സമുച്ചയ കോമ്പൗണ്ടിലാണ് പുതിയ കെട്ടിടം നിർമിക്കുക. ആറര കോടി ചെലവിൽ നിർമിക്കുന്ന കെട്ടിടത്തി​ൻെറ ടെൻഡർ പൂർത്തിയാക്കി. നിർമാണം ഉടൻ ആരംഭിക്കും. മൂന്നുനിലകളിലായി 28,000 സ്​ക്വയർ അടി വിസ്​തീർണം ഉണ്ടാകും. വാഹന പാർക്കിങ്​ സൗകര്യം കെട്ടിടത്തി​ൻെറ ബേസ്​​െ​മ​ൻറ് നിലയിൽ സജ്ജീകരിക്കും. എല്ലാ ആധുനിക സൗകര്യങ്ങളും കെട്ടിടത്തിൽ ഉണ്ടാകും. വൃദ്ധജനങ്ങൾക്കും ശാരീരിക വൈകല്യമുള്ളവർക്കുമായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന്​ പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. കെ.എസ്​.ടി.എ സംസ്ഥാന സമ്മേളനം; കലാമത്സരം ഇടുക്കി: ഈ മാസം 27, 28 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന കെ.എസ്​.ടി.എ സംസ്ഥാന സമ്മേളനത്തി​ൻെറ ഭാഗമായി കലാവേദിയുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിലെ ഹയർ സെക്കൻഡറിതലം വരെയുള്ള കുട്ടികൾക്ക്​ കലാമത്സരങ്ങൾ സംഘടിപ്പിക്കും. 17ന് മത്സരങ്ങൾ സംഘടിപ്പിച്ച് ഒന്നാം സ്​ഥാനം നേടിയ േപ്രാഗ്രാമി​ൻെറ വിഡിയോ അന്നേ ദിവസം കെ.എസ്​.ടി.എ സബ്ജില്ല സെക്രട്ടറിക്ക് അയച്ചുകൊടുക്കണം. സബ്ജില്ല തലത്തിൽ ഒന്നും രണ്ടും സ്​ഥാനങ്ങൾ നേടുന്നവ ജില്ല, സംസ്​ഥാനതല മത്സരങ്ങൾക്ക് പരിഗണിക്കും. മത്സരയിനങ്ങൾ: എൽ.പി വിഭാഗം: ആംഗ്യപ്പാട്ട് (ഒന്ന്​, രണ്ട്​ ക്ലാസുകളിലെ കുട്ടികൾക്ക്), പദ്യം ചൊല്ലൽ മലയാളം (മൂന്ന്​, നാല്​ ക്ലാസുകളിലെ കുട്ടികൾക്ക്), യു.പി വിഭാഗം: പദ്യം ചൊല്ലൽ (ഏതുഭാഷയിലുമാകാം), മോണോ ആക്ട്, ഹൈസ്​കൂൾ വിഭാഗം: നാടൻപാട്ട്, മോണോ ആക്ട്, ഹയർ സെക്കൻഡറി വിഭാഗം: ഏകപാത്ര നാടകം, ലളിതഗാനം. വിശദവിവരങ്ങൾക്ക് സബ്ജില്ലകൾ തിരിച്ച് മുരുകൻ വി. അയത്തിൽ -7902464910(ഇടുക്കി, തൊടുപുഴ, അറക്കുളം), എം.ആർ. അനിൽകുമാർ -9400593907 (നെടുങ്കണ്ടം, പീരുമേട്), പി.കെ. ഗംഗാധരൻ -9497682931 (അടിമാലി, മൂന്നാർ), അമ്പിളി ജി. -9446274106 (കട്ടപ്പന).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.