തൊടുപുഴ: ഉപാധികൾ നിരത്തി ഏഴല്ലൂർ കുട്ടിവനം നിവാസികളുടെ പട്ടയ സ്വപ്നം റവന്യൂ ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി ആക്ഷേപം. നാലര പതിറ്റാണ്ടിലേറെയായി സ്വന്തം ഭൂമിയുടെ അവകാശികളാകുക എന്ന സ്വപ്നംപേറി നടക്കുന്നവരാണ് ഏഴല്ലൂർ കുട്ടിവനം നിവാസികൾ. 1971 മുതൽ ഏഴല്ലൂർ കുട്ടിവനം മേഖലയിൽ സ്ഥിരതാമസമാക്കിയ 319 കുടുംബങ്ങൾക്ക് കഴിഞ്ഞവർഷം ജനുവരിയിൽ പട്ടയം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായി വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയും സർവേയും പൂർത്തിയാക്കി. ഇതിൻെറ അടിസ്ഥാനത്തിൽ പട്ടയമേളയിൽ കോടിക്കുളം വില്ലേജിലെ അറുപതോളം കുടുംബങ്ങൾക്ക് മാത്രം പട്ടയം ലഭിച്ചു. കുമാരമംഗലം വില്ലേജിലെ ആർക്കും ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല. ഉപാധിരഹിത പട്ടയം നൽകുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ, നിരവധി ഉപാധികളുള്ള അൺ ഒക്കുപൈഡ് ലാൻഡ് എന്ന വിഭാഗത്തിലാണ് ഇവർക്ക് പട്ടയം നൽകുന്നത്. സാധാരണ സർക്കാർ ഏറ്റെടുത്ത് നൽകുന്ന ഭൂമികളാണ് അൺ ഒക്കുപൈഡ് ലാൻഡ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നത്. 12 വർഷത്തേക്ക് ഈ ഭൂമി കൈമാറ്റംചെയ്യാൻ പാടില്ല. ഒരുലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് പട്ടയം നൽകില്ല. ഒരേക്കർ വരെ ഭൂമിക്ക് മാത്രമാണ് പട്ടയം നൽകുന്നത്. ഇത്തരത്തിൽ കുമാരമംഗലം, കോടിക്കുളം വില്ലേജുകളിലെ 250ലേറെ പേർക്കാണ് പട്ടയം നിഷേധിക്കുന്നത്. ഇതിനെതിരെ ഏഴല്ലൂർ കുട്ടിവനം ഭൂസംരക്ഷണ സമിതി കൺവീനർ കെ.കെ. മനോജിൻെറയും ചെയർമാൻ വി.എൻ. രാജൻെറയും നേതൃത്വത്തിൽ കലക്ടർക്കും സാന്ത്വനം സ്പർശം പരാതിപരിഹാര അദാലത്തിലും പരാതി നൽകിയിട്ടുണ്ട്. പൊതുവിപണിയിൽ പഞ്ചസാരക്ക് 38 രൂപ; സപ്ലൈകോയിൽ 40.50 രൂപ കുമളി: സ്വകാര്യ വിപണിയെക്കാൾ വിലയിൽ സപ്ലൈകോ പഞ്ചസാര വിൽക്കുന്നതായി ആക്ഷേപം. പൊതുവിപണിയിൽ കിലോക്ക് 38 രൂപ വിലയുള്ളപ്പോൾ സപ്ലൈകോയിൽ പഞ്ചസാര വില 40.50 രൂപയാണ്. കുമളി ടൗണിലെ സപ്ലൈകോ പീപിൾ ബസാറിലാണ് സമീപത്തെ കടകെളക്കാൾ കൂടിയ വിലയിൽ പഞ്ചസാര വിൽക്കുന്നത്. സപ്ലൈകോയിൽ സബ്സിഡി നിരക്കിൽ കാർഡൊന്നിന് ഒരുകിലോ പഞ്ചസാര നൽകുന്നുണ്ട്. ഇതിനുപുറമേ കുടുതലായി വാങ്ങുന്നവരിൽനിന്നാണ് 40.50 നിരക്ക് ഈടാക്കുന്നത്. സർക്കാർ സ്ഥാപനമായതിനാൽ മിക്കവരും നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പീപിൾ ബസാറിൽ എത്തുന്നുണ്ടെങ്കിലും പല സാധനങ്ങളും ഉണ്ടാകാറിെല്ലന്ന് നാട്ടുകാർ പറയുന്നു. സബ്സിഡി സാധനങ്ങളും പലപ്പോഴും ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.