നെടുങ്കണ്ടം: ഭിന്നശേഷി വിദ്യാർഥികള്‍ക്കായുള്ള ഉടുമ്പന്‍ചോല ബഡ്‌സ് സ്കൂളിൻെറയും റീഹാബിലിറ്റേഷന്‍ സൻെററിൻെറയും പുതിയ മന്ദിരത്തിൻെറ ഉദ്ഘാടനം മന്ത്രി എം.എം. മണി നിര്‍വഹിച്ചു. ഭിന്നശേഷി വിദ്യാർഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും മന്ത്രി വിതരണം ചെയ്തു. 30 ലക്ഷം രൂപ ചെലവഴിച്ചാണ് മന്ദിരം നിര്‍മിച്ചിട്ടുള്ളത്. 25 ലക്ഷം രൂപ ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വിഹിതവും അഞ്ചുലക്ഷം രൂപ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തുമാണ് അനുവദിച്ചത്. 900 അടി ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ക്ലാസ് റൂം, ഫിസിയോതെറപ്പി റൂം, ശൗചാലയം എന്നീ സൗകര്യങ്ങളുണ്ട്. ഇതിനുപുറമേ കുട്ടികളുടെ മാനസികോല്ലാസത്തിനുള്ള കളിപ്പാട്ടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 25 വിദ്യാർഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന ബിജു അധ്യക്ഷത വഹിച്ചു. സാലി ഷാജി, ശര്‍മിള പി., അഞ്ജലി രാജു, സേനാപതി ശശി, രേവതി രവി, എസ്. മുരുകേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വികസനപദ്ധതി ഊരുകൂട്ട യോഗം നെടുങ്കണ്ടം: ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിലെ തിങ്കള്‍ക്കാട് പട്ടികവര്‍ഗ കോളനിയില്‍ പദ്ധതികള്‍ രൂപവത്കരിക്കാൻ ചേര്‍ന്ന ഊരുകൂട്ടയോഗം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. കോളനിയുടെ സമഗ്രവികസനം മുന്നില്‍കണ്ട് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പട്ടികവർഗ വികസന വകുപ്പിൻെറ അംബേദ്കര്‍ കോളനി സമഗ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. തിങ്കള്‍ക്കാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന ബിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സാലി ഷാജി മുഖ്യപ്രഭാഷണം നടത്തി. തിങ്കള്‍ക്കാട്കുടി ഊരുമൂപ്പന്‍ കെ.എന്‍. മണി വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം മോഹനന്‍ അയ്യപ്പന്‍ സ്വാഗതവും കട്ടപ്പന ട്രൈബല്‍ എക്സ്റ്റെന്ഷന് ഓഫിസര്‍ പി.വൈ. സുനീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.