ഇടുക്കിയോട് സര്‍ക്കാര്‍ കാണിച്ചത് നീതികേട്​; പറഞ്ഞുപറ്റിക്കുന്നു -ചെന്നിത്തല

അടിമാലി: യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച ഇടുക്കി മെഡിക്കല്‍ കോളജിനെ ശത്രുത മനോഭാവത്തോടെ തകര്‍ത്തുകളയുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്​തതതെന്നും ഇതടക്കം ഇടുക്കിയുടെ കാര്യത്തിലെ ഓരോ നടപടിയും നീതികേടും ദ്രോഹവുമാണെന്നും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഇടുക്കിക്കാര്‍ക്ക് ഇപ്പോഴും മെഡിക്കല്‍ കോളജില്ല. 60 മെഡിക്കല്‍ സീറ്റുകള്‍ നഷ്​ടമാക്കി. അഞ്ചുവര്‍ഷം കൊണ്ട് 300-350 മെറിറ്റ് സീറ്റുകള്‍ സര്‍ക്കാര്‍ നഷ്​ടപ്പെടുത്തി. അഞ്ചുവര്‍ഷം പാഴാക്കുകയാണ്​ ചെയ്​തത്​. 5000 കോടിയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചത് 2019-20 ബജറ്റിലാണ്. ഒരു പൈസ ചെലവാക്കിയില്ല. ഒന്നും ചെയ്​തതുമില്ല. ഇടുക്കിക്കാരെ പറഞ്ഞുപറ്റിക്കുകയാണ്​ സർക്കാർ ചെയ്​തത്​. മനുഷ്യനിർമിത പ്രളയമാണ്​ 2018ലുണ്ടായത്​. പകരം വീട് ​െവച്ചുനല്‍കുമെന്നും കൃഷിഭൂമി കൃഷിയോഗ്യമാക്കുമെന്നും നഷ്​ടപരിഹാരം നല്‍കുമെന്നുമൊക്കെ വലിയ വാഗ്​ദാനം നൽകിയതും മാത്രം മിച്ചം. റീബില്‍ഡ് കേരള പൂര്‍ണ പാരാജയമായി. ഇടുക്കിയിലെ ഭൂപ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ഇടതുസര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോള്‍ ഇതിന് പരിഹാരമുണ്ടാക്കും. 1964 ഭൂവിനിയോഗ ചട്ടങ്ങളില്‍ പാരിസ്ഥിതിക പ്രശ്​നങ്ങള്‍ കൂടി കണക്കിലെടുത്ത് ഭേദഗതി വരുത്തും. ഇത് യു.ഡി.എഫ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു. വനാതിര്‍ത്തിപങ്കിടുന്ന തമിഴ്‌നാട്ടിലെ മുഴുവന്‍ ഗ്രാമങ്ങളെയും ബഫര്‍ സോണില്‍നിന്ന് കേന്ദ്ര വനം-പരിസ്ഥിതി വിഭാഗം ഒഴിവാക്കി. എന്നാല്‍, കേരളത്തിലെ ജനവാസ കേന്ദ്രങ്ങള്‍പോലും ബഫര്‍ സോണില്‍പ്പെടുത്തിയിരിക്കുകയാണ്. ഒരു വികസനവും നടക്കാത്ത കേരളത്തില്‍ ഇടതുമുന്നണിയുടെ വികസന മുന്നേറ്റയാത്രക്ക് എന്ത് പ്രസക്തിയാണുള്ളതെന്നും വികസനത്തി​ൻെറ പേരില്‍ ജാഥ നടത്തിയാല്‍ ജനങ്ങള്‍ അത് തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു. പൗരപ്രമുഖരുമായി സംവദിച്ച്​ പ്രതിപക്ഷനേതാവ്​ അടിമാലി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ഇടുക്കിയില്‍ ആശയവിനിമയ പരിപാടി നടന്നു. യു.ഡി.എഫ് ഒരുക്കുന്ന ജനകീയ മാനിഫെസ്‌റ്റോക്കായി മികച്ച നിര്‍ദേശങ്ങളാണ് പരിപാടിയില്‍ ഉയര്‍ന്നുവന്നത്. ആരോഗ്യ-കാര്‍ഷിക-സാംസ്‌കാരിക-സാമുദായിക-സന്നദ്ധ സംഘടനകളിലെ പ്രമുഖര്‍ പങ്കെടുത്തു. ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലാണെന്നും ക്ഷീര കര്‍ഷകര്‍ക്ക് പ്രതേക പാക്കാജുകള്‍ നല്‍കി ക്ഷേമത്തിന് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യണമെന്നും ഫാ. നമ്പ്യാപറമ്പില്‍ ആവശ്യപ്പെട്ടു. നിയമഭേദഗതി അടക്കം ഭൂപ്രശ്​നങ്ങളിൽ ശാശ്വത പരിഹാരം വേണമെന്ന്​​ അതിജീവന പോരാട്ടവേദി ചെയർമാൻ റസാഖ്​ ചൂരവേലി ചൂണ്ടിക്കാട്ടി​. പട്ടികജാതി വിഭാകങ്ങളുടെ ആനൂകുല്യം ശരിയായി നടക്കുന്നി​െല്ലന്നും പട്ടികജാതി നേതാക്കന്മാരുമായി ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും കെ.പി.എം.എസ് നേതാവ്​ കെ.കെ. രാജന്‍ ആവശ്യപ്പെട്ടു. പി.എസ്.സി റാങ്ക്​ ലിസ്​റ്റിൽ ഇടം ലഭിച്ചിട്ടും ഉദ്യോഗം ലഭിക്കുന്നില്ലെന്ന്​ ഇംഗ്ലീഷ് ടീച്ചേര്‍സ് പ്രധിനിധി ജി​േൻറാ നിവേദനം നല്‍കി. അടിമാലിയില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം വേണമെന്നും ആരോഗ്യകേന്ദ്രം അനുവദിക്കണമെന്നും ലയന്‍സ് ക്ലബ് സെക്രട്ടറി എ.പി. ബേബി ആവശ്യപ്പെട്ടു. നിർദേശങ്ങള്‍ ചര്‍ച്ചചെയ്​ത്​ പ്രകടനപത്രികയിൽ ഉള്‍പ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ചിത്രം: ചെന്നിത്തല ഐശ്വര്യ കേരള യാത്രക്ക് ഉജ്ജ്വല വരവേൽപ് അടിമാലി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം. അടിമാലിയിലായിരുന്നു ആദ്യ സ്വീകരണം. അടിമാലി പള്ളിപ്പടിയില്‍നിന്ന് പ്രവര്‍ത്തകര്‍ സ്വീകരിച്ചാനയിച്ചാണ് സമ്മേളന നഗരിയിൽ എത്തിച്ചത്. ദേവികുളം മണ്ഡലത്തി​ൻെറ വിവിധ മേഖലയില്‍നിന്ന്​ നൂറുകണക്കിന്​ പേർ എത്തി. വാദ്യമേളവും ചെണ്ടമേളവും റാലിക്ക് കൊഴുപ്പായി. മുന്‍ എം.എല്‍.എ എ.കെ. മണി, ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹീംകുട്ടി കല്ലാര്‍, ബ്ലോക്ക്​ പ്രസിഡൻറ്​ ജോർജ്​ തോമസ്​, യു.ഡി.എഫ് മണ്ഡലം ചെയർമാന്‍ എം.പി. സൈനുദ്ദീന്‍, കൺവീനർ ഒ.​ആർ. ശശി, ടി.എസ്. സിദ്ദീഖ്, ഇൻഫൻെറ്​ തോമസ്​, കെ.ഐ. ജീസസ്, ജോണ്‍സി ഐസക് എന്നിവര്‍ നേൃത്വം നല്‍കി. ഡീന്‍ കുര്യക്കോസ് എം.പി, ഷിബു ബേബി ജോണ്‍, ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹീംകുട്ടി കല്ലാര്‍, യു.ഡി.എഫ് ചെയർമാന്‍, അഡ്വ. എസ്. അശോകന്‍, മുന്‍ എം.എല്‍.എ എ.കെ.മണി, എം.ജെ. ജേക്കബ്, ഇ.എം. ആഗസ്​തി, ജോസഫ് വാഴക്കന്‍, ടി.എം. സലീം, റോയി കെ.പൗലോസ്, ജോയി തോമസ്, തോമസ് രാജന്‍, എം.എന്‍. ഗോപി, സജി ജോസഫ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നെടുങ്കണ്ടം, കട്ടപ്പന, ഏലപ്പാറ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം തൊടുപുഴയില്‍ സമാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.