നെടുങ്കണ്ടം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക്്് നെടുങ്കണ്ടത്ത് ഊഷ്മള വരവേൽപ്. കിഴക്കേ കവലയിലെ സമ്മേളന വേദിയിലേക്ക് ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽനിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ ചേർന്ന് പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചു. കെ.എസ്.യു പ്രവർത്തകർ നേതാവിനെ എടുത്താണ് വേദിയിലേക്ക്്് കയറ്റിയത്. പടിഞ്ഞാറേ കവല ബസ് സ്റ്റാൻഡ് ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം കിഴക്കേ കവലയിൽ എത്തിയപ്പോൾ പൊതുസമ്മേളനം ആരംഭിച്ചു. യു.ഡി.എഫ് ഉടുമ്പൻചോല നിയോജക മണ്ഡലം ചെയർമാൻ എൻ.ജെ. കുര്യൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ ഷിബു ബേബി ജോൺ, ലതിക സുഭാഷ്, അബ്്ദുൽ റഹ്മാൻ രണ്ടത്താണി, എം.എൻ. ഗോപി, ഇബ്രാഹീംകുട്ടി കല്ലാർ, ഡീൻ കുര്യാക്കോസ് എം.പി, പി.ആർ. ഷെമീർ, ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി കെ.പി.സി.സി സാംസ്കാരിക വിഭാഗത്തിൻെറ നേതൃത്വത്തിെല നാടകസംഘം വേദിയിൽ ലഘുനാടകം അവതരിപ്പിച്ചു. ചിത്രം: TDL Chennithala -ഐശ്വര്യകേരള യാത്രക്ക്്് നെടുങ്കണ്ടത്ത് നൽകിയ സ്വീകരണത്തിൽ രമേശ് ചെന്നിത്തല സംസാരിക്കുന്നു ചിത്രം: TDL Chennithala Sweekaranam -ഐശ്വര്യകേരള യാത്രക്ക്്് നെടുങ്കണ്ടത്ത് നൽകിയ സ്വീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.