കാട് കത്തിച്ച് നായാട്ടിന്​ ശ്രമിച്ച രണ്ടുപേർ പിടിയിൽ

തൊടുപുഴ: കാട് കത്തിച്ച് മൃഗങ്ങളെ വേട്ടയാടാൻ ശ്രമിച്ച രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഉപ്പുകുന്ന് സ്വദേശികളായ ചന്ദ്രൻ (45), സനീഷ് (25) എന്നിവരാണ് അറസ്​റ്റിലായത്. ഇവരിൽനിന്ന് നാടൻ തോക്കും വെടിമരുന്നും കണ്ടെടുത്തു. ഫെബ്രുവരി 10ന് കുളമാവ് സെക്​ഷൻ പരിധിയിലെ മുണ്ടുമുടിത്തണ്ട് ഭാഗത്താണ് സംഭവം. റിസർവ് വനത്തിൽ തീയിട്ട ഇവരെ പട്രോളിങ്ങിനിറങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. തൊടുപുഴ റേഞ്ച്​ ഫോറസ്​റ്റ്​ ഓഫിസർ ജ്യോതിഷ് ജെ. ഒഴാക്കൽ, സെക്​ഷൻ ഫോറസ്​റ്റ്​ ഓഫിസർ എ.എൻ. പ്രദീപ്കുമാർ, ബീറ്റ് ഫോറസ്​റ്റ്​ ഓഫിസർമാരായ കെ.ആർ. രതീഷ്, സോണി ജോസ്, വി.വി. സേതു, പി.ബി. ശ്രീകുമാർ, പി. രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.