തൊടുപുഴ: 'രവീന്ദ്രൻ പട്ടയ'മാണ് മൂന്നാറിലെ പാർട്ടി ഓഫിസിനും റിസോർട്ടുകൾക്കും വരെ. അനധികൃത പട്ടയമെന്ന പേരിൽ കുപ്രസിദ്ധി നേടിയ ഈ പട്ടയം സാധുവോ അസാധുവോ എന്ന് ഇപ്പോഴും തീർന്നിട്ടില്ല കൺഫ്യൂഷൻ. ദേവികുളത്ത് അഡീ. തഹസിൽദാരുടെ ചുമതല വഹിക്കവെ എം.ഐ. രവീന്ദ്രൻ നൽകിയവയാണ് പിന്നീട് രവീന്ദ്രൻ പട്ടയങ്ങൾ എന്നപേരിൽ വിവാദമായത്. രവീന്ദ്രൻെറ പേരിൽ നാടെങ്ങും പട്ടയമുണ്ടെങ്കിലും തൻെറ സ്വന്തം ഭൂമിക്ക് പട്ടയം കിട്ടാൻ ദേവികുളത്തെ മുൻ അഡീഷനൽ തഹസിൽദാർ എം.ഐ. രവീന്ദ്രൻ കാത്തിരുന്നത് 13വർഷം. കരിമണ്ണൂരിലെ ഭൂപതിവ് ഓഫിസിൽനിന്ന് രവീന്ദ്രൻ സ്വന്തം പട്ടയം ചൊവ്വാഴ്ച ഏറ്റുവാങ്ങും. തൊടുപുഴ പെരിങ്ങാശ്ശേരിയിൽ കുടുംബസ്വത്തായി ലഭിച്ച നാല് ഏക്കറിലെ 50 സൻെറ് ഭൂമിക്കാണ് ഒടുവിൽ പട്ടയം ലഭിക്കുന്നത്. ദേവികുളത്ത് അഡീഷനൽ തഹസിൽദാരുടെ ചുമതലയുണ്ടായിരുന്ന രവീന്ദ്രൻ 1999ൽ ലാൻഡ് അസൈൻമൻെറ് കമ്മിറ്റി ശിപാർശ പ്രകാരമെന്ന പേരിൽ ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജുകളിൽ 530 പട്ടയങ്ങളാണ് വിതരണം ചെയ്‌തത്. കലക്‌ടറായിരുന്ന വി.ആർ. പത്മനാഭൻ പട്ടയം നൽകാൻ ചുമതലപ്പെടുത്തുകയായിരുന്നു. ഇത് നിയമപരമായ നടപടിക്രമങ്ങളോടെ അല്ലാതാകുകയും ലാൻഡ് അസൈൻമൻെറ് കമ്മിറ്റി ശിപാർശയിൽ വെള്ളംചേർത്തെന്ന് പരാതി ഉയരുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് 'രവീന്ദ്രൻ പട്ടയ'ങ്ങൾ നിയമപരമല്ലെന്ന് വിലയിരുത്തലുണ്ടായത്. കലക്‌ടറുടെ ഉത്തരവ്, സ്‌റ്റാറ്റ്യൂട്ടറി െറഗുലേറ്ററി ഓർഡർവഴി ഗസറ്റിൽ വിജ്‌ഞാപനം ചെയ്‌ത് സാധൂകരിക്കാൻ റവന്യൂ വകുപ്പ് നടപടിയെടുത്തിരുന്നില്ല. പട്ടയം ഒപ്പിട്ടുനൽകാൻ അധികാരം തഹസിൽദാർക്ക് മാത്രമാണെന്നാണ് ചട്ടം. രവീന്ദ്രൻ ഒപ്പിട്ട് വിതരണം ചെയ്‌ത പട്ടയങ്ങൾ ചട്ടവിരുദ്ധമാണെന്നുകണ്ട് റദ്ദാക്കാൻ മൂന്നാർ ദൗത്യസംഘം തലവനായിരുന്ന കെ. സുരേഷ്കുമാർ തീരുമാനിച്ചത് ഇതോടെയാണ്. 2007ൽ മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ മൂന്നംഗ ദൗത്യസംഘത്തെ അയച്ചതോടെയാണ് എം.ഐ. രവീന്ദ്രൻ 'പട്ടയം രവീന്ദ്രനായി' മാറിയത്. 2003ൽ സർവിസിൽനിന്ന് വിരമിച്ചശേഷമാണ് പൈതൃക സ്വത്തായി ലഭിച്ച സ്വന്തം ഭൂമിക്ക് പട്ടയം ലഭിക്കണമെന്ന ആവശ്യവുമായി ഓഫിസുകൾ കയറിയിറങ്ങാൻ തുടങ്ങിയത്. 2020 ജൂൺ രണ്ടിന് ഇറങ്ങിയ ഉത്തരവിനെ തുടർന്നാണ് സർവേ നടപടി പൂർത്തിയാക്കി പട്ടയം തയാറായത്. ഇതിൻെറയടക്കം കരിമണ്ണൂർ മേഖലയിലെ പട്ടയ വിതരണം ചൊവ്വാഴ്ചയുണ്ടായേക്കും. 'വീണ്ടെടുക്കാം ജല ശൃംഖലകള്‍' കാമ്പയിൻ തുടക്കമായി ചോറ്റുപാറ: നീര്‍ച്ചാലുകളെയും തോടുകളെയും പരമാവധി വീണ്ടെടുത്ത് സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തുന്ന ഹരിത കേരളത്തിൻെറ പുഴസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മൂന്നാംഘട്ടത്തിന് വണ്ടിപ്പെരിയാര്‍ ചോറ്റുപാറയില്‍ ജനകീയ കൂട്ടായ്മക്ക് തുടക്കമിട്ടു. ഹരിതകേരളം മിഷൻെറ 'ഇനി ഞാന്‍ ഒഴുകട്ടെ' ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ വീണ്ടെടുക്കാം ജലശൃംഖലകള്‍ എന്ന കാമ്പയിനാണ് ആരംഭിച്ചത്. ചോറ്റുപാറ തോടിനെ നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ് ചോറ്റുപാറ തോടിനെ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. ഉഷ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. നൗഷാദ്, ഹരിതകേരളം ജില്ല കോഒാഡിനേറ്റര്‍ ഡോ. എം.ജി. മധു, തൊഴിലുറപ്പ് ജോ. പ്രോഗ്രാം കോഡിനേറ്റര്‍ ബിന്‍സ് സി.തോമസ്, ജലസേചന വകുപ്പ് എക്സി. എന്‍ജിനീയര്‍ ബിനുബേബി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചോറ്റുപാറ തോടിനെ വീണ്ടെടുക്കല്‍; വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം ചോറ്റുപാറ: ചോറ്റുപാറ തോടിനെ വീണ്ടെടുക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് എല്ലാ മഴക്കാലത്തുമുണ്ടാകുന്ന വെള്ളപ്പൊക്ക ദുരിതത്തിന് ശാശ്വത പരിഹാരം. ആദ്യകാലത്ത് 10-11 അടി വീതിയില്‍ വിശാലമായി ഒഴുകിയതാണ് പെരിയാറിൻെറ കൈത്തോടായ ചോറ്റുപാറ. കൈയേറ്റവും അനധികൃത നിർമാണവുമെല്ലാം തോടിനെ ഞെരുക്കിയതോടെ മഴക്കാലം ഗതാഗതക്കുരുക്കിൻെറയും വെള്ളപ്പൊക്കക്കെടുതികളുടെയും കാലമായി. നല്ല മഴപെയ്താല്‍ ദേശീയപാത വെള്ളത്തിലാകുന്ന സ്ഥിതിയായിരുന്നു. ഇതിൻെറ തീരത്ത് താമസിക്കുന്ന 400ഓളം കുടുംബങ്ങളും വെള്ളത്തിലാകും. കഴിഞ്ഞവര്‍ഷം രണ്ടുഘട്ടങ്ങളിലായി രണ്ടുകിലോമീറ്ററോളം തോട് വീതികൂട്ടി വീണ്ടെടുത്തിരുന്നു. ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ കൂടി വീണ്ടെടുത്താല്‍ ചോറ്റുപാറ തോടിനെ ഏതാണ്ട് ആദ്യകാല പ്രൗഢിയിലെത്തിക്കാം. ഗ്രാമപഞ്ചായത്തിൻെറ ആറുലക്ഷം രൂപയുടെ പ്രോജക്ടിനൊപ്പം തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ കൂട്ടായ്മയും ചോറ്റുപാറ തോടിനെ വീണ്ടെടുക്കാനുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.