* പൊലീസ് തടഞ്ഞു * സംഘര്‍ഷം തൊടുപുഴ: തൊടുപുഴയില്‍ നടന്ന സ്പീക്ക് യങ് വേദിയിലേക്ക് യൂത്ത് ലീഗ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാര്‍ച്ച് നടത്തി. പി.എസ്.സിയെ നോക്കുകുത്തിയാക്കിയുള്ള പിന്‍വാതില്‍ നിയമനങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം. നൂറോളം പ്രവർത്തകർ പങ്കെടുത്ത മാർച്ച് പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് തടഞ്ഞു. ഇതേതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. സിയാദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.കെ. നവാസ്, സെക്രട്ടറി സി.എം. അന്‍സാര്‍, നിയോജക മണ്ഡലം പ്രസിഡൻറ് നിസാര്‍ പഴേരി, ജനറൽ സെക്രട്ടറി കെ.എം. നിഷാദ്, യൂത്ത് ലീഗ് ഭാരവാഹികളായ പി.എ. കബീര്‍, നൗഷാദ് പി.ഇ, പി. എം. മുജീബ്, വി.എം. ജലീല്‍, ഫൈസല്‍ പള്ളിമുക്കില്‍, ഷമീര്‍ എം.എം, അജ്മല്‍ ഇല്ലിക്കല്‍, നസീര്‍ സി.കെ, ഷബീര്‍ എം.എ, അലി അസ്ഹര്‍ എന്നിവർ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.