ഐശ്വര്യകേരള ​യാത്ര: വിളംബരജാഥ നടത്തി

മൂന്നാർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയുടെ സന്ദേശവുമായി ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ വിളംബരയാത്രകൾ നടത്തി. മൂന്നാർ, മാട്ടുപ്പെട്ടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന യാത്രകൾ കെ.പി.സി.സി മുൻ വൈസ് പ്രസിഡൻറ് എ.കെ. മണി ഉദ്​ഘാടനം ചെയ്​തു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ജി. മുനിയാണ്ടി, ബ്ലോക്ക് പ്രസിഡൻറ് ഡി. കുമാർ, വൈസ് പ്രസിഡൻറ്​ സുനിൽ, സെക്രട്ടറി സി. നെൽസൺ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ എ. ആൻഡ്രൂസ്‌, സിന്ത മുത്താർ മൊയ്​തീൻ, ജയരാജ്, ആർ. രാജാറാം, മൂന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ജി. പീറ്റർ, വി. മുത്തുരാജ്, എസ്. നല്ലമുത്ത് തുടങ്ങിയവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.