സാമ്പത്തിക സാക്ഷരത ക്ലാസ്

അടിമാലി: സാമ്പത്തിക സാക്ഷരത യജ്ഞത്തി​ൻെറ ഭാഗമായി വെള്ളത്തൂവല്‍ പഞ്ചായത്തില്‍ സാമ്പത്തിക സാക്ഷരത അവബോധ ക്ലാസ് സംഘടിപ്പിച്ചു. റിസർവ്​ ബാങ്ക് അസി. ജനറല്‍ മാനേജര്‍ വിശാഖ് വി.വി. പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ മഞ്ചു ബിജു അധ്യക്ഷതവഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ജോണ്‍സന്‍ കെ.ബി, റിസര്‍വ് ബാങ്ക് ഇടുക്കി ജില്ല ലീഡ് ഡിസ്ട്രിക്റ്റ് ഓഫിസര്‍ അനൂപ് ദാസ്, പഞ്ചായത്ത് വെല്‍ഫെയര്‍ സ്​റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. ജയന്‍, പഞ്ചായത്ത്​ അംഗം ഷിബി എല്‍ദോസ് തുടങ്ങിയവര്‍ സംസാരിച്ചു. റിസര്‍വ് ബാങ്ക്​ പ്രതിനിധികളായ കാര്‍ത്തികേയന്‍, വിനായക മൂര്‍ത്തി, ശരത്ത്, അടിമാലി ബ്ലോക്ക് സാമ്പത്തിക സാക്ഷരത ഉപദേഷ്​ടാവ് ബാബു ഗണേഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. തുടര്‍ന്ന് ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് പ്രതിനിധികളും ഇടുക്കി ജില്ല ലീഡ് ബാങ്ക് മാനേജര്‍ രാജഗോപാലനും മറുപടി നല്‍കി. സാമൂഹികപ്രതിബന്ധത ഫണ്ടുപയോഗിച്ച് റിസര്‍വ് ബാങ്ക്, വെള്ളത്തൂവല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും ചെങ്കുളം എല്‍.പി സ്‌കൂളിനും സംഭാവന നല്‍കിയ കമ്പ്യൂട്ടറുകള്‍ പഞ്ചായത്ത് പ്രസിഡൻറ്​ മഞ്ചു ബിജു അധികൃതര്‍ക്ക് കൈമറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.