പ്രതിഷേധം ഫലിച്ചു; രാജപുരം കീരിത്തോട് റോഡിന് മൂന്നു കോടികൂടി

ചെറുതോണി: വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ മുരിക്കാശ്ശേരി രാജപുരം കീരിത്തോട് റോഡ്​ നിർമിക്കാൻ മൂന്നുകോടി രൂപകൂടി അനുവദിച്ചു. റോഡ് തകർച്ചയിൽ പ്രതിഷേധിച്ച്​ നാട്ടുകാർ തദ്ദേശ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനകീയ സമിതി രൂപവത്​കരിച്ച്​ സ്വന്തം സ്ഥാനാർഥിയെ നിര്‍ത്തി വിജയിപ്പിച്ചിരുന്നു. ഇതേതുടർന്ന്​ റോഷി അഗസ്​റ്റിന്‍ എം.എൽ.എ ഇടപെട്ട് റോഡ് ബി.എം-ബി.സി നിലവാരത്തില്‍ നിർമിക്കുമെന്ന് ഉറപ്പുനല്‍കി. തുടര്‍ന്ന് അടിയന്തര നവീകരണത്തിന്​ പൊതുമരാമത്ത് വകുപ്പ് മുഖേന രണ്ട് റീച്ചുകളാക്കി 90 ലക്ഷം അനുവദിച്ചു. പൊതുമരാമത്ത്​ മന്ത്രിയുമായി ചര്‍ച്ച നടത്തിയാണ്​ മൂന്നുകോടി രൂപ കൂടി അനുവദിച്ചത്​. മുരിക്കാശ്ശേരി പെരിയാര്‍വാലി റോഡിന് കൂടി ഫണ്ട് അനുവദിച്ചതായും പ്രളയത്തില്‍ തകര്‍ന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കുന്നതിന് നടപടി പൂര്‍ത്തിയായതായും മറ്റ് വഴികളിലൂടെ ഗതാഗതം തിരിച്ചുവിട്ട് ഇടിഞ്ഞ ഭാഗത്ത്​ സംരക്ഷണഭിത്തി നിർമാണം ആരംഭിക്കാന്‍ കഴിയുമെന്നും എം.എൽ.എ പറഞ്ഞു. വാര്‍ഡ് മെംബര്‍ ബിജി തലച്ചിറ അധ്യക്ഷത വഹിച്ചു. രാജപുരം പള്ളി വികാരി ഫാ. ജിന്‍സ് കാരക്കാട്ട്, ജില്ല പഞ്ചായത്ത്​ അംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്ത്​ അംഗം സിബിച്ചന്‍ തോമസ്, സഹകരണ ബാങ്ക് പ്രസിഡൻറ്​ ഇ.എന്‍. ചന്ദ്രന്‍, കുട്ടിയച്ഛന്‍ തറക്കുന്നേല്‍, ജെയ്‌മോന്‍ വെട്ടുകാട്ടില്‍ എന്നിവര്‍ സംസാരിച്ചു. സ്​കൂൾ വാർഷികാഘോഷം ചെറുതോണി: കരിമ്പൻ സൻെറ്​ തോമസ് പബ്ലിക്​ സ്​കൂൾ വാർഷികാഘോഷം 'ലുമീയർ 21' ഗായകൻ ലിബിൻ സ്​കറിയ ഓൺലൈനായി ഉദ്​ഘാടനം ചെയ്തു. വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ മിനി ജേക്കബ്​, മാനേജർ സിസ്​റ്റർ മരിയ, സിസ്​റ്റർ പ്രഭ, സിസ്​റ്റർ റിൻസി എന്നിവർ സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. കുട്ടികളും രക്ഷാകർത്താക്കളും ഓൺലൈനായി വീട്ടിലിരുന്ന്​ പങ്കെടുക്കുകയും വീക്ഷിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.