ഐശ്വര്യ കേരളയാത്ര ഇന്ന് ജില്ലയിൽ

അടിമാലി, നെടുംങ്കണ്ടം, കട്ടപ്പന, ഏലപ്പാറ, തൊടുപുഴ എന്നിവിടങ്ങളിൽ സ്വീകരണം തൊടുപുഴ: പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ശനിയാഴ്​ച ജില്ലയിൽ പര്യടനം നടത്തും. രാവിലെ എട്ടിന്​ അടിമാലി മരങ്ങാട്ട്​ ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായി 'ലിസൺ കേരള' പരിപാടിയിൽ പങ്കെടുത്താണ് പര്യടനത്തിന് തുടക്കം. പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ സംബന്ധിച്ച് ക്ഷണിതാക്കളുമായി പ്രതിപക്ഷ നേതാവ് ആശയവിനിമയം നടത്തും. തുടർന്ന്​ മരങ്ങാട്ട് ഓഡിറ്റോറിയത്തിൽ മാധ്യമപ്രവർത്തകരെ കാണും. രാവിലെ 10ന്​ അടിമാലി, ഉച്ചക്ക് 12ന് നെടുങ്കണ്ടം, രണ്ടിന്​ കട്ടപ്പന, വൈകീട്ട്​ നാലിന്​ ഏലപ്പാറ, ആറിന് തൊടുപുഴ എന്നിവിടങ്ങളിൽ യാത്രക്ക് വരവേൽപ് നൽകും. സ്വീകരണ സമ്മേളനങ്ങളിൽ കോവിഡ് േപ്രാട്ടോക്കോൾ കർശനമായും പാലിക്കണമെന്ന്്​ യു.ഡി.എഫ്​ ജില്ല ചെയർമാൻ എസ്​. അശോകൻ, കൺവീനർ പ്രഫ. എം.ജെ. ജേക്കബ്​, ഡി.സി.സി പ്രസിഡൻറ് ​ഇബ്രാഹീംകുട്ടി കല്ലാർ, മുസ്​ലിംലീഗ്​ ജില്ല പ്രസിഡൻറ്​ എം.എസ്.​ മുഹമ്മദ്, ആർ.എസ്.പി ജില്ല സെക്രട്ടറി ജി. ബേബി, കേരള കോൺഗ്രസ്​ (ജേക്കബ്​) ജില്ല പ്രസിഡൻറ്​ മാർട്ടിൻ മാണി, സി.എം.പി ജില്ല സെക്രട്ടറി കെ. സുരേഷ് ബാബു, ഫോർവേഡ്​ ബ്ലോക്ക്​ ജില്ല സെക്രട്ടറി സി.കെ. ശിവദാസ്​, ജനതാദൾ ജില്ല പ്രസിഡൻറ് ​രാജു ജോർജ് എന്നിവർ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.