ആലപ്പുഴ ബൈപാസ്​: ബംഗളൂരു മാതൃക പരീക്ഷിച്ചാൽ കടൽക്കാഴ്​ച കാണാം

ആലപ്പുഴ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ആകാശപ്പാതയായി ആലപ്പുഴ ബൈപാസ് യഥാർഥ്യമായെങ്കിലും കടൽതീരം അടക്കമുള്ള സൗന്ദര്യദൃശ്യങ്ങൾ കാണുന്നതിന്​ ഏർപ്പെടുത്തിയ വിലക്ക്​ നിരാശ പരത്തി. ഗതാഗതക്കുരുക്കും അപകടങ്ങളും മുൻനിർത്തി മോ​ട്ടോർ വാഹന വകുപ്പ്​ കർശന നടപടികൾ സ്വീകരിച്ചിരിക്കുകയാണ്​. പൊതുമരാമത്ത്​ ദേശീയപാത വിഭാഗം 'നോ സ്​റ്റാൻഡിങ്​, നോ സ്​റ്റോപ്പിങ്​' റിഫ്ലക്​ടർ സ്​റ്റിക്കറുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ്​. എലവേറ്റഡ് പാതയുടെ ഇരുവശത്തും വാഹനങ്ങൾ അൽപസമയം നിർത്തി ബീച്ചി​ൻെറ മനോഹാരിത ആസ്വദിക്കാൻ വേണ്ട സൗകര്യം ദീർഘവീക്ഷണത്തോടെ ഏർപ്പെടുത്തണമെന്ന അഭ​ിപ്രായം ഉയരുന്നു. ഇതര സംസ്ഥാനങ്ങളിൽ ഇങ്ങനെ യാത്രികർക്ക്​ ഉപകാരപ്രദമാകുന്ന സംവിധാനം വളരെ കാലം മുമ്പ്​ നിർമിച്ചിരുന്നതായി ചൂണ്ടിക്കാട്ടുന്നു. ബംഗളൂരുവിൽ ​ പ്രശസ്​തമായ ബംഗളൂരു എലവേറ്റഡ്​ ടോൾവേ എന്നറിയപ്പെടുന്ന ഇലക്​ട്രോണിക്​ സിറ്റി എലവേറ്റഡ്​ എക്​പ്രസ്​വേയിലെ സംവിധാനമാണ്​ എല്ലാവരും എടുത്ത്​ പറയുന്നത്​. സിൽക്​ ബോർഡ്​ ജങ്​ഷൻ മുതൽ ഇലക്​ട്രോണിക്​സ്​ സിറ്റിവരെയുള്ള 10​ ​കിലോമീറ്ററോളം വരുന്ന ആകാശപ്പാതയിൽ കൃത്യമായി സ്ഥലം തിരിച്ച്​ മറ്റു​ വാഹനങ്ങൾക്ക്​ തടസ്സമുണ്ടാക്കാത്ത വിധം പാർക്കിങ്​ അനുവദിച്ചിട്ടുണ്ട്​. ഇത്തരം സംവിധാനം പ്രകൃതിഭംഗി ആസ്വദിക്കുന്നതിന്​ മാത്രമല്ല, േബ്രക്​ഡൗണായ വാഹനങ്ങൾക്ക്​ താൽക്കാലിക പാർക്കിങ്​ ഒരുക്കുന്നതിനും പ്രയോജനപ്പെടുത്താൻ കഴിയും​. ആലപ്പുഴ ബൈപാസിൽ ഇതിനകം നിരവധി വാഹനങ്ങൾ കേടാകുകയും അപകടത്തിൽപെടുകയും ചെയ്​തത്​ വഴി പലതവണ ഗതാഗത തടസ്സം ഉണ്ടായിരുന്നു. ഇന്ധനം തീർന്നതുമൂലം ബൈപാസിൽ കുടുങ്ങിയ സംഭവം വരെയുണ്ടായിട്ടുണ്ട്​. വിനോദസഞ്ചാര വികസനത്തിന്​ മുതൽക്കൂട്ടാകുന്ന ഇത്തരമൊരു ഇടത്താവളം സാ​ങ്കേതിവിദഗ്​ധർക്ക്​ എളുപ്പത്തിൽ ചെയ്​ത്​ തീർക്കാൻ കഴിയുന്നതാണ്​. ഈ സംവിധാനം ഉപയോഗിക്കുന്നവരിൽനിന്ന്​ നിശ്ചിത തുക ഫീസ്​ വാങ്ങിയാൽ നിർമാണച്ചെലവ്​ ഈടാക്കാനാകുമെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. ചിത്രം​ APG50 banglore bypass ഗതാഗതതടസ്സമുണ്ടാക​ാതെ വാഹനങ്ങൾ പാർക്ക്​ ചെയ്യാൻ ബംഗളൂരുവിലെ ഇലക്​ട്രോണിക്​ സിറ്റി എലവേറ്റഡ്​ എക്​പ്രസ്​വേയിൽ ഒരുക്കിയ സംവിധാനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.