കെ.ഡി.എച്ച്​ വില്ലേജിൽ പട്ടയം നൽകാൻ കഴിയില്ല -സബ് കലക്​ടര്‍

മൂന്നാര്‍: കെ.ഡി.എച്ച്​ വില്ലേജിൽ പട്ടയം നൽകാൻ നിയമം അനുവദിക്കുന്നില്ലെന്ന്​ സബ്​ കലക്​ടർ പ്രേംകൃഷ്ണന്‍. ആക്ട് ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച കത്ത് കലക്​ടര്‍ മുഖേന സര്‍ക്കാറിനു കൈമാറിയെന്നും അദ്ദേഹം അറിയിച്ചു. മൂന്നാര്‍, ദേവികുളം മേഖലയിലെ ഭൂമി പ്രശ്നങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തലമുറകളായി തൊഴിലാളികളും സാധരണക്കാരുമാണ് മേഖലയില്‍ കുടില്‍കെട്ടി താമസിക്കുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് നിയമം അനുവദിക്കുന്നില്ല. കെ.ഡി.എച്ച് ആക്ട് ഭേദഗതി ചെയ്യു​േവാളം പട്ടയമെന്നത് സ്വപ്നമായി തുടരും. ഇത്തരം സാഹചര്യത്തിലാണ് നിയമ ഭേദഗതി ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കിയിരിക്കുന്നത്. നിയമം ഭേദഗതി ചെയ്തില്ലെങ്കില്‍ മൂന്നാര്‍, ദേവികുളം മേഖലയിലെ ആര്‍ക്കും പട്ടയം നല്‍കാന്‍ കഴിയില്ല. സമരക്കാര്‍ക്ക് പ്രശ്നങ്ങള്‍ വിശദീകരിച്ചുള്ള മറുപടി നല്‍കിയതായും അദ്ദേഹം പറഞ്ഞു. കുറ്റിയാർവാലിയില്‍ വാസയോഗ്യമല്ലാത്ത ഭൂമി മാറ്റി നൽകും -തഹസിൽദാര്‍ വില്ലേജില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക്​ നടപടി മൂന്നാര്‍: കുറ്റിയാർവാലിയില്‍ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ ഭൂമി മാറ്റി നല്‍കുന്നതിന്​ നടപടി ആരംഭിച്ചതായി ദേവികുളം തഹസിൽദാര്‍ ആര്‍. രാധാകൃഷ്ണന്‍. വില്ലേജില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക്​ തുടര്‍നടപടി സ്വീകരിക്കും. 2008 അവസാനത്തോടെയാണ് മൂന്നാറില്‍ 2300ഓളം വരുന്ന തോട്ടം തൊഴിലാളികള്‍ക്ക് കുറ്റിയാര്‍വാലിയില്‍ അഞ്ച് സൻെറ്​ വീതം ഭൂമി അനുവദിച്ചത്. പട്ടയം നല്‍കിയ തൊഴിലാളികള്‍ക്ക് അന്ന് ഭൂമി നൽകാൻ കഴിഞ്ഞിരുന്നില്ല. എൽ.ഡി.എഫ്​ സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയതോടെയാണ്​ ഭൂമി അളന്ന്​ തിട്ടപ്പെടുത്തി വിതരണം ചെയ്തത്​. ഇതിൽ 285ഓളം വരുന്ന തൊഴിലാളികളുടെ ഭൂമികളില്‍ പലതും ചെങ്കുത്തായ ചരിവുകളും ചതുപ്പുനിലങ്ങളുമാണ്. ഇത്തരം ഭൂമികളില്‍ കെട്ടിടം നിർമിക്കുക അസാധ്യമായതോടെ തൊഴിലാളികള്‍ ഭൂമി മാറ്റിനല്‍കണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാര്‍ക്ക് നിവേദനം നൽകി. ഇതി​ൻെറ തുടര്‍നടപടി പൂര്‍ത്തിയാകുന്ന മുറക്ക്​ ഭൂമി നല്‍കുമെന്ന് തഹസിൽദാര്‍ പറഞ്ഞു. പട്ടയം നല്‍കി 12 വര്‍ഷം പൂര്‍ത്തിയായതോടെയാണ് തൊഴിലാളികള്‍ക്ക് ഭൂമി ലഭിച്ചത്. ലഭിച്ച ഭൂമിയില്‍ കെട്ടിടം നിർമിക്കുന്നതിനുള്ള സൗകര്യം സര്‍ക്കാര്‍ നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.