തൊടുപുഴ: 11ാം ശമ്പള കമീഷൻ റിപ്പോർട്ട് തള്ളിക്കളയുക, പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുനൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ (യു.ടി.ഇ.എഫ്) ആഭിമുഖ്യത്തിൽ നടത്തിയ പണിമുടക്ക് ജില്ലയിൽ വിജയമായിരുെന്നന്ന് നേതാക്കൾ അറിയിച്ചു. പണിമുടക്ക് പരാജയപ്പെടുത്താൻ ഭീഷണിയും കരിനിയമങ്ങളും കൊണ്ടുവരുകയും ഡയസ്നോൺ ഏർപ്പെടുത്തുകയും ചെയ്തിട്ടും ജീവനക്കാർ സമരം ഏറ്റെടുത്തു. സമരത്തെ പരാജയപ്പെടുത്താൻ ഭരണാനുകൂല സംഘടനകൾ സർക്കാറിനൊപ്പം നിന്ന് ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ജില്ല ചെയർമാൻ റോയി ജോർജ്, കൺവീനർ വി.എം. ഫിലിപ്പച്ചൻ എന്നിവർ ആരോപിച്ചു. പണിമുടക്കിയ ജീവനക്കാർ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. സമരപരിപാടികൾക്ക് നേതാക്കളായ എം. ഉദയസൂര്യൻ, കെ.പി. വിനോദ്, പി.എം. ്ഫ്രാൻസിസ്, ഷാജി ദേവസ്യ, രാജേഷ് ബേബി, മുഹമ്മദ് ഫൈസൽ, വി.ജെ. സലിം, ടോണി വർഗീസ്, മോഹൻദാസ്, സാബു ജോൺ, ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. പണിമുടക്ക് പരാജയം -ജോയൻറ് കൗണ്‍സില്‍ തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പിൻെറ പശ്ചാത്തലത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ എന്‍.ജി.ഒ അസോസിയേഷനും സെറ്റോ സംഘടനകളും പ്രഖ്യാപിച്ച പണിമുടക്ക് ജില്ലയില്‍ പരാജയമായതായി ജോയൻറ് കൗണ്‍സില്‍ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. രണ്ട് ശതമാനം ജീവനക്കാര്‍പോലും പണിമുടക്കിയതായി കാണുന്നില്ല. ഇതരവിഭാഗങ്ങളോടൊപ്പം സർവിസ് മേഖലയിലും സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളില്‍ ജീവനക്കാരുടെ പിന്തുണയാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത് എന്ന് ജില്ല പ്രസിഡൻറ് ആര്‍. ബിജുമോന്‍, സെക്രട്ടറി ഒ.കെ. അനില്‍കുമാര്‍ എന്നിവര്‍ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.