തൊടുപുഴ: ഉടുമ്പന്‍ചോലയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളജ് ആരംഭിക്കാൻ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു സ്ഥലം അനുവദിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 20.82 ഏക്കര്‍ സ്ഥലമാണ് ആയുര്‍വേദ മെഡിക്കല്‍ കോളജിനായി അനുവദിക്കുന്നത്. സര്‍ക്കാര്‍ മേഖലയിൽ നാലാമത്തെ ആയുര്‍വേദ കോളജാണ് നെടുങ്കണ്ടത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മലയോര മേഖലയുടെ വികസനം കൂടി മുഖവിലയ്‌ക്കെടുത്താണ് ഇടുക്കിയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടുകോടി അനുവദിച്ചിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ഒരു കോടിയും അനുവദിച്ചിട്ടുണ്ട്. മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ വാപ്‌കോസിനെ ചുമതലപ്പെടുത്തിയതായി മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.