അടിമാലി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ശനിയാഴ്ച ജില്ലയില്‍ എത്തുമെന്ന് യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ എസ്. അശോകന്‍, മുന്‍ എം.എല്‍.എമാരായ ഇ.എം. ആഗസ്തി, എ.കെ. മണി എന്നിവര്‍ അറിയിച്ചു. അഞ്ചു കേന്ദ്രത്തിലാണ് സ്വീകരണം. രാവിലെ ഒമ്പതിന് അടിമാലി, തുടര്‍ന്ന് നെടുങ്കണ്ടം, കട്ടപ്പന, എലപ്പാറ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം തൊടുപുഴയില്‍ സമാപിക്കും. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ മന്ത്രി അടക്കം നാല് എം.എല്‍.എമാരുണ്ടായിട്ടും സാധിച്ചില്ലെന്നത് അപമാനകരമാണെന്ന് യു.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തി. സ്വർണക്കടത്തും മയക്കുമരുന്ന് ഇടപാടുകളും നടത്തി അധോലോക മാഫിയയുടെ മുഖ്യമന്ത്രിയാകാനാണ് പിണറായി ശ്രമിക്കുന്നത്. ഇത്തരം ഹീനനിലപാടുകള്‍ക്കെതിരെ ജനപക്ഷത്തുനിന്ന് ചിന്തിക്കുന്നതിലാണ് മാണി സി. കാപ്പന്‍ ഉള്‍പ്പെടെ യു.ഡി.എഫിലേക്ക് കടന്നുവരുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. യാത്രയെ സ്വീകരിക്കാൻ ഒരുങ്ങി കെ.എസ്.യു ഇടുക്കി: പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര 13ന് ജില്ലയിലെത്തുമ്പോൾ അഞ്ച് കേന്ദ്രത്തിലും നൂറുകണക്കിന് വിദ്യാർഥികളെ അണിനിരത്തി സ്വീകരണം നൽകുമെന്ന് കെ.എസ്.യു ജില്ല കമ്മിറ്റി അറിയിച്ചു. കേരളത്തിലെ വിദ്യാർഥി സമൂഹത്തെ വഞ്ചിച്ച പിണറായി സർക്കാറിനെതിരായ കുറ്റപത്രവുമായാണ് ഐശ്വര്യ കേരളയാത്ര കടന്നുവരുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. യാത്രക്ക് നൽകുന്ന വരവേൽപിൻെറ ഒരുക്കം വിലയിരുത്താൻ ഇടുക്കി ഡി.സി.സി ഓഫിസിൽ വിളിച്ച കെ.എസ്.യു ജില്ല ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.യു ജില്ല പ്രസിഡൻറ് ടോണി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഇട്ടൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അരുൺ രാജേന്ദ്രൻ, സോയിമോൻ സണ്ണി, ജിതിൻ തോമസ്, സി.എസ്. വിഷ്ണുദേവ്, ടോണി എബ്രഹാം, ജോബി ജോസഫ് എന്നിവർ സംസാരിച്ചു. ആശ്രിത നിയമനം: ബോർഡ‍് നിലപാട് തിരുത്തണം -എ.ഐ.ടി.യു.സി തൊടുപുഴ: കള്ളുചെത്ത് വ്യവസായത്തിൽ വിൽപന ജോലിയിൽ ഏർപ്പെട്ട തൊഴിലാളി മരണപ്പെട്ടാലോ പിരിഞ്ഞുപോയാലോ ആശ്രിതരെ നിയമിക്കേണ്ടതില്ലെന്ന ക്ഷേമനിധി ബോർഡിൻെറ തൊഴിലാളി വിരുദ്ധ നിലപാട് തിരുത്തണമെന്ന് കേരള സ്റ്റേറ്റ് മദ്യവ്യവസായ തൊഴിലാളി ഫെഡറേഷൻ വൈസ് പ്രസിഡൻറ് പി.പി. ജോയി. തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.