കട്ടപ്പന: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഇരുപതേക്കർ അസീസി സ്നേഹാശ്രമത്തിലെ അന്തേവാസികൾക്ക് പുനരുപയോഗ സാധ്യമായ ഖാദി മാസ്കുകൾ വിതരണം ചെയ്തു. ജില്ല ചെയർമാൻ ടി.എസ്. ബേബി സ്നേഹാശ്രമം അധികൃതർക്ക് മാസ്കുകൾ കൈമാറി. റെഡ്ക്രോസ് ജില്ല ഭാരവാഹികളായ ജോയി ആനിത്തോട്ടം, പി.എം. ഫ്രാൻസിസ്, റെഡ്ക്രോസ് വളൻറിയർ സജി ഇലവുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.