ഗർഭിണിയെ ആശുപത്രിയിൽ എത്തിച്ചില്ല; അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

തൊടുപുഴ: പ്രസവവേദനയാൽ പുളഞ്ഞ ആദിവാസി യുവതിയെ ആശുപത്രിയിലെത്തിക്കാൻ ആശ വർക്കർക്ക് വാഹനം കിട്ടിയില്ലെന്ന പരാതി സംബന്ധിച്ച്​ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ പരാതിയെക്കുറിച്ച് വിശദ പരിശോധന നടത്തി മാർച്ച് ഒമ്പതിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു. കേസ് മാർച്ച് 19ന് പരിഗണിക്കും. കുമളി മണ്ണാകുടി ആദിവാസി കോളനിയിലായിരുന്നു സംഭവം. ആശുപത്രിയിൽ പോകാൻ വാഹനം കിട്ടാതായതോടെ പ്രസവം വീട്ടിലാണ്​ നടന്നത്​. ആശ വർക്കർ ആംബു​ലൻസിന്​ പൊലീസിനെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ വീട്ടിൽ എത്തിച്ചാണ് വിനീതയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയത്. കുമളി കുടുംബാരോഗ്യകേന്ദ്രത്തിന് സ്വന്തമായി ആംബുലൻസ് ഇല്ലാത്തതാണ് പരാതിക്ക് കാരണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.